Advertisment

ദേശീയപാതയിൽ നിലച്ചു പോയ നവീകരണ പ്രവൃത്തികൾ പുനരാരംഭിക്കുന്നതിന് എംഎൽഎ വിജയദാസിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കോടികൾ മുടക്കി നിർമ്മിക്കുന്ന കോഴിക്കോട് പാലക്കാട് ഹൈവേയിൽ നൊട്ടമല മുതൽ താണാവ് വരെയുള്ള വികസന പ്രവൃത്തികൾ മുടങ്ങി പോയതിൽ രോഷപ്പെട്ട് എം എൽ എ കെ.വി.വിജയദാസ്.

Advertisment

ഒരിടത്ത് പണികൾ തുടങ്ങി പൂർത്തിയാകും മുൻപ് നി‌ർത്തിവച്ച് മറ്റൊരിടത്തും തുടങ്ങാതെ പോകുന്ന ഹൈവേ പ്രവൃത്തികൾ ജനത്തിനുണ്ടാക്കുന്ന ക്ലേശം വകുപ്പ് ഉദ്യോഗസ്ഥർ ഗൗരവമായി കാണണമെന്നും ദേശീയപാതയെ മറ്റൊരു കുതിരാൻ പോലെയാക്കി മാറ്റാൻ അനുവദിക്കില്ലെന്നും എം എൽ എ പറഞ്ഞു.

publive-image

അനേകം സ്ഥലങ്ങളിൽ പണികൾ പതിവഴിയിൽ നിന്നു. വ്യാപാരികൾക്ക് വൻ നഷ്ടവും യാത്രക്കാർക്ക് യാത്ര ദുരിതവുമാണ് ഫലം. റോഡിൽ കലുങ്കിന് വേണ്ടി നി‌ർമ്മിച്ച സ്ളാബുകളുടെ വശങ്ങളിൽ ഉയർന്ന് നിൽക്കുന്ന കമ്പികൾ യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. കണ്ണ് തെറ്റിയാൽ എന്ത് അപകടവും സംഭവിക്കാം. ഓരോ ജംഗ്ഷനിലും മൺകൂനകളാണ്.

വൈദ്യുത ലൈനും ജല വിതരണ പൈപ്പുകളും മാറ്റി സ്ഥാപിച്ചിട്ടില്ല. മരങ്ങൾ മുറിച്ചിട്ടില്ല,മുറിച്ച മരങ്ങൾ നീക്കം ചെയ്തിട്ടില്ല. വെള്ളക്കെട്ടും ധാരാളം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് വിഘാതത്തിനു കാരണം, ചർച്ചയിൽ പങ്കെടുത്ത ജനപ്രതിനിധികൾ പറഞ്ഞു. പണികൾ തുടങ്ങിയിട്ട് അവസാനിപ്പിക്കേണ്ട കരാർ കാലാവധി പിന്നിട്ടു. ജനങ്ങളുടെ ക്ലേശത്തിനു ഉടൻ പരിഹാരം കാണാൻ ഓരോ വകുപ്പ് ഉദ്യോഗസ്ഥ രെയും എഴുന്നേൽപ്പിച്ചു നിർത്തി പ്രത്യേകം വിശദീകരണം ആരാഞ്ഞു.

തുടക്കത്തിൽപരസ്പരം വാഗ്വാദത്തിലേർപ്പെട്ട ഉദ്യോഗസ്ഥർ എംഎൽഎ യുടെ നിർദേശങ്ങളെ സ്വീകരിച്ചു കൊണ്ടാണ് പിരിഞ്ഞത്. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, കാഞ്ഞിരപ്പുഴപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പൊറ്റശേരി, ബ്ലോക്ക് ഭരണ സമിതി,പി ഡബ്ലി യു ഡി, കെ എസ് ഇ ബി,വാട്ടർ അതോറിറ്റി,വനം,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,ജന പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

publive-image

വിവിധ പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ തീരുമാനമായി.ഊരാലുങ്കൽ സർവീസ് സൊസൈറ്റിയാണ് റോഡിന്റെ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ളത്. നവീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കരിമ്പ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ കെ.വി വിജയദാസ് അധ്യക്ഷത വഹിച്ചു.

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി കെ ജയശ്രീ,കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം സി.അച്യുതൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓഫീസ് ഒ.പി.ശരീഫ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കച്ചൻ വാർഡ് അംഗം ആൻറണി മതിപ്പുറം,ബ്ലോക്ക് പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, ശാന്തകുമാരി ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,

അസിസ്റ്റൻറ് എൻജിനീയർ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ (ഷോർണൂർ), ഇലക്ട്രിസിറ്റി അസിസ്റ്റണ്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കോങ്ങാട്) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (തച്ചമ്പാറ), തഹസിൽദാർ (LA),തഹസിൽദാർ (LR)ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ

1. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തി ഒരാഴ്ചക്കകം പൂർത്തീകരിക്കുന്നതിന് വേണ്ടി യോഗം തീരുമാനിച്ചു

2.റോഡിൻറെ അതിർത്തി നിർണയിച്ചു കൊടുക്കുന്ന പ്രവർത്തി നാളെ തുടങ്ങി അതിവേഗത്തിൽ പൂർത്തീകരിക്കും.

3.റോഡിൻറെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തെ പൈപ്പ് ലൈൻ അതിവേഗത്തിൽ മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

4. ഇലക്ട്രിസിറ്റി ലൈനുകളും, ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി പിഡബ്ല്യുഡി രണ്ടു ദിവസത്തിനകം കെഎസ്ഇബിയെ ഏല്പിക്കണം.ഇതു കിട്ടുന്ന മുറക്ക് വേഗത്തിൽ ട്രാൻസ്ഫോമറുകളും ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി യോഗം തീരുമാനിച്ചു. 5.റോഡിൻറെ പ്രവർത്തിയിൽ 27 കൾവർട്ടുകൾ പൂർത്തിയായിട്ടുണ്ട്. ഈ പ്രവൃത്തി പൂർത്തിയായ യിടത്ത് മൺകൂനകളാണ്, ഇവ ഗതാകത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്, അതിനാൽ അത്തരം ഭാഗങ്ങളിൽ പാച്ച് വർക്ക് നടത്തിയ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് യോഗം തീരുമാനിച്ചു.

6. റോഡിൻറെ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തെ മരങ്ങൾ നിലവിൽ മുറിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രവൃത്തി വേഗത്തിലാക്കുന്നതിന് കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി

Advertisment