Advertisment

ദാറുൽ അർഖം യൂത്ത് ലേണിംഗ് ഹബ്ബ് ജില്ലാതല ഉദ്ഘാടനം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ദാറുൽ അർഖം യൂത്ത് ലേണിംഗ് ഹബ് ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ പൊട്ടച്ചിറ ഹുദാ സെൻററിൽ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ നിർവഹിച്ചു.

Advertisment

ഔപചാരിക ഇസ്ലാമിക വിദ്യാഭ്യാസം നേടാൻ കഴിയാത്ത മുസ്ലിം യുവാക്കളുടെ ഇസ്ലാമിക പഠന പ്രവർത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് തുടങ്ങിയ പൊതു പഠന സംവിധാനമാണ് ദാറുൽ അർഖം. ഇത്തരം ഒരു സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മുസ്ലീം യുവാക്കളുടെ ധാർമ്മിക നിലവാരം ഉയത്തുന്നതിന് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

publive-image

ദാറുൽ അർഖം ജില്ല കോർഡിനേറ്റർ ലുഖ്മാൻ ആലത്തൂർ അധ്യക്ഷത വഹിച്ചു. പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ ഹസൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.

യുവാക്കളുടെ വൈജ്ഞാനിക വികാസം മുൻ നിർത്തി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘാനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജംഇയത്തുൽ ഉലമ സംസ്ഥാന ഓർഗനൈസർ ശംസുദീൻ അൽഖാസിമി, ഡോ. അബ്ദുൽ വാസിഅ്‌ ദർമ്മഗിരി, ഹുദാ സേവന കേന്ദ്രം ചെയർമാൻ അബ്ദുൽ ഗനി മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തചോട്ട് മുഹമ്മദ്, എന്നിവർ സംസാരിച്ചു. ദാറുൽ അർഖം ജില്ലാ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും ഏരിയാ കോഡിനേറ്റർ അബ്ദുറഹ്മാൻ പാലോളി നന്ദിയും പറഞ്ഞു.

Advertisment