Advertisment

സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ് സൈലന്റ് വാലിയില്‍ ത്രിദിന സഹവാസ് ക്യാമ്പ് നടത്തി

New Update

മണ്ണാർക്കാട്:  കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക, വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ തത്തേങ്ങലം സൈലന്റ് വാലി ക്യാമ്പ് ഹൗസില്‍ സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി.

Advertisment

publive-image

അസിസ്റ്റന്റ്‌ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മനോജ് ബാലകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. ജയ കൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു. സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ് അധ്യാപക കോ ഓര്‍ഡിനേറ്റര്‍ കെ. ജി. സുനീഷ്,

അധ്യാപകരായ എസ്. ഉണ്ണികൃഷ്ണന്‍, സി. നഫീസ, എം. മുനീറ ബീഗം, എം. ജിജേഷ്, പി. അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.

സഹവാസ ക്യാമ്പിന്റെ ഭാഗമായി പക്ഷി നിരീക്ഷണം, ട്രക്കിംഗ്, പൂമ്പാറ്റ നിരീക്ഷണം, സ്മൃതി വന സന്ദർശ്ശനം എന്നിവയും നടത്തി.

സഹ്യാദ്രി ക്ലബ് ഭാരവാഹികളായ പി. ആദില്‍, പി. അർഷ സലാം, ടി.എ. അദ്നാൻ, കെ.അൻസിൽ, കെ. ആർദ്രാ പ്രദീപ്‌, അലീന സാബു തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Advertisment