Advertisment

പുതിയ ശേഷികൾ കൈവരിച്ചും, നിലവിലുള്ളതിനെ നവീകരിച്ചും സർഗ വിദ്യാലയം രണ്ടാം ഘട്ട പ്രവർത്തനം

New Update

പാലക്കാട്:   മികവിനായുളള സര്‍ഗ വിദ്യാലയം രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി കല്ലടിക്കോട് ജി.എൽ.പി സ്കൂളിൽ മൺപാത്ര നിർമ്മാണം നടത്തി. കാരാകുറുശ്ശിയിലെ ഗോപാലനും സ്കൂളിലെ രക്ഷിതാവായ സുബ്രഹ്മണ്യനും ചേർന്ന് മണ്ണു കൊണ്ട് പാത്രങ്ങൾ നിർമ്മിച്ചു കാണിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി.

Advertisment

publive-image

പരമ്പരാഗത രീതിയിൽ ചക്രം തിരിച്ച് മണ്ണിൽ വഴക്കത്തോടെ കൂജ, കറിക്കലം, നാണയങ്ങൾ ഇട്ടു വെക്കുന്ന കുടുക്ക എന്നിവ മെനഞ്ഞെടുക്കുന്നത് നേരിൽ കണ്ടത് കുഞ്ഞു കണ്ണുകൾക്ക് വിസ്മയ കാഴ്ച്ചയായി.

ആധുനീക കാലഘട്ടത്തിൽ പല തൊഴിലുകളും യന്ത്രവൽകൃതമായപ്പോഴും കുംഭാരൻന്മാർക്ക്ഇവ കുലത്തൊഴിൽ മാത്രമല്ല; ഉപജീവന മാർഗ്ഗം കൂടിയാണ്. ബിപിഒ മുഹമ്മദാലി, പ്രധാനധ്യാപകൻ അബൂബക്കർ സിദ്ദി, ബിആർസി പ്രതിനിധികൾ പ്രസംഗിച്ചു.

Advertisment