Advertisment

യൂണിവേഴ്‌സിറ്റികൾ കാണിക്കുന്ന അസമത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശാസ്ത്ര അധ്യാപകർ

New Update

പാലക്കാട്:  യൂണിവേഴ്‌സിറ്റികളുടെ വിവേചനപരമായ നിലപാടുകൾക്കെതിരെയാണ് പ്രതിഷേധവുമായി ശാസ്ത്ര അധ്യാപകർ രംഗത്തു വന്നിരിക്കുന്നത്.

Advertisment

വിദൂര വിദ്യാഭ്യാസം വഴി വിവിധ യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 2017 ന് മുമ്പ് ശാസ്ത്ര വിഷയങ്ങളിൽ (സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ടി) ബിരുദാനന്തര ബിരുദം നേടിയ സർവ്വീസിലുള്ള ശാസ്ത്ര അധ്യാപകർ ബിരുദതലത്തിൽ ഉയർന്ന മാർക്കുണ്ടായിട്ടും സർവീസിലായതിനാലും റഗുലർ പഠനം സാധ്യമല്ലാത്തതിനാലും ശാസ്ത്ര വിഷയങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ വിദൂര വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതിനാൽ കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ നിന്ന് കോഴ്സ് ചെയ്യാൻ നിർബന്ധിതരായി.

യുജിസി/ഡിഇസി അംഗീകാരമുള്ള സർവ്വകലാശാലകൾ നടത്തുന്ന കോഴ്സുകൾ ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും പരസ്പരം അംഗീകരിക്കണമെന്ന യുജിസി ഉത്തരവിന്റെ വെളിച്ചത്തിലാണ് അവർ ഈ കോഴ്സിൽ ചേർന്ന് യോഗ്യത നേടിയത്.

പ്രാക്ടിക്കൽ ക്ലാസുകൾ യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരം യൂണിവേഴ്സിറ്റിയിൽ പോയി പരിശീലനം നേടുകയും അവിടെ തന്നെ പ്രാക്ടിക്കൽ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

തുല്യതയ്ക്കായി കേരള യൂണിവേഴ്സിറ്റിയെ സമീപിച്ചപ്പോൾ പ്രാഥമികമായി വിദൂര വിദ്യഭ്യാസത്തിലൂടെ കേരള യൂണിവേഴ്സിറ്റി ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സ് നടത്താത്തതിനാൽ അതുപോലുള്ള കോഴ്സുകൾക്ക് തുല്യത യോ അംഗീകാരമോ നൽകാനാവില്ല എന്ന വിവേചനപരമായ നിലപാടാണ് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും സ്വീകരിച്ചത് . പ്രസ്തുത ഡിഗ്രി യൂണിവേഴ്സിറ്റി Not recognized എന്ന മെമ്മോ അപേക്ഷകർക്ക് അയക്കുകയും ചെയ്തു.

ശാസ്ത്ര വിഷയങ്ങളിൽ വിദൂര വിദ്യാഭ്യാസകോഴ്സുകൾ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയും നടത്തുന്നില്ലാത്തതിനാൽ യൂണിവേഴ്സിറ്റികളിൽ പ്രസ്തുത വിഷയത്തിൽ ഒരു നിയമനിർമ്മാണം തന്നെ ആവശ്യമാണ്. കൂടാതെ വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ശാസ്ത്ര ബിരുദാനന്തര ബിരുദം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുവാൻ ചില DEO ഓഫീസുകൾ തുല്യത സർട്ടിഫിക്കറ്റ് ഇല്ല എന്ന ഒറ്റ കാരണത്താൽ തടസവാദം ഉന്നയിക്കുന്നു.

വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദ യോഗ്യത നേടി SET പരീക്ഷ പാസായവർക്ക് LBS - ൽ നിന്ന് സർട്ടിഫിക്കേറ്റ് നിയമപരമായ സാങ്കേതിക കാരണങ്ങൾ ലഭിക്കുന്നില്ല. SET പോലുള്ള യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് ലഭ്യമാക്കാൻ special rule കളിൽ ആവശ്യമായ അടിയന്തര ഭേദഗതി വരുത്തേണ്ടത് ഈ സന്ദർഭത്തിൽ ആവശ്യമാണ്.

ഹയർ സെക്കന്റെറി ലയനത്തിൽ ഒരു വിഭാഗം ശാസ്ത്ര അധ്യാപകർക്ക് PG ഉണ്ടായിട്ടും ഭരണഘടനാപരമായ തുല്യത ലഭിക്കാതെ PG ടീച്ചർ തസ്തികയിലേക്ക് പരിഗണിക്കപ്പെടാത്ത സാഹചര്യമുണ്ടാകും. ഈ ദുരവസ്ഥ ശാസ്ത്ര വിഷയം എടുത്തു പഠിച്ചു എന്ന ഒറ്റ കാരണത്താൽ ഉണ്ടായതിനാൽ മാനസികമായി വലിയ തളർച്ച അവർക്കുണ്ടാക്കും.

അതേ സമയം ഒരേ കാറ്റഗറിയിൽ ജോലി ചെയ്യുന്നവരിൽ ശാസ്ത്ര അധ്യാപകർക്കൊഴികെയുള്ള എല്ലാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും വിദൂര വിദ്യാഭ്യാസം വഴി നേടുന്ന ബിരുദാനന്തര ബിരുദം പ്രമോഷന് പരിഗണിക്കപ്പെടുന്നുണ്ട് എന്നത് വിവേചനത്തിന് തെളിവാണ്.

വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദ യോഗ്യത നേടിയവർക്ക് മേൽപ്പറഞ്ഞ രീതിയിൽ അനുകൂലമായ തീരുമാനമുണ്ടായാൽ 2017 ന് മുമ്പ് യോഗ്യത നേടിയവരെയും പരിഗണിച്ചുള്ളതാകുവാൻ ഇടയാക്കണമെന്ന സർക്കാർ നിർദ്ദേശവും നൽകണം.

ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ, പി എസ് സി ചെയർമാൻ, SCERT ഡയറക്ടർ, മുതലായവർക്ക് സ്ക്കൂൾ ഘടനാമാറ്റം ആവശ്യമായ ഈ ഘട്ടത്തിൽ മേൽപ്പറഞ്ഞ കോഴ്സുകളുടെ അംഗീകാരം പ്രമോഷൻ കാര്യങ്ങൾക്കായി പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാണിച്ച് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാൻ സർക്കാരിന് നിർദ്ദേശം നൽകുകയും കേന്ദ്ര സർക്കാർ, പാർലമെന്റ്, UGC എന്നിവയുടെ അംഗീകാരമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സർട്ടിഫിക്കേറ്റുകൾ തുല്യതാ സർട്ടിഫിക്കേറ്റ് ഹാജരാക്കാതെ തന്നെ അംഗീകരിക്കാൻ PSC തീരുമാനമെടുത്തതായി പത്രമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.

എന്നാൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾ ശാസ്ത്ര അധ്യാപകരോട് മാത്രം കാണിക്കുന്ന ഈ വിവേചനത്തെ ആൾ കേരള ഡിസ്റ്റൻസ്M. Sc ഹോൾഡേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ജോർജ് പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment