Advertisment

ദൃശ്യ സാന്ത്വന യാത്രക്ക്‌ മണ്ണാർക്കാട് സ്വീകരണം. സിനിമ പ്രദർശനവും നടത്തി

New Update

മണ്ണാർക്കാട്:  സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന പ്രളയ ദുരിതം ബാധിച്ച പ്രദേശങ്ങളിലൂടെ ഉള്ള ദൃശ്യ സാന്ത്വന യാത്ര മണ്ണാർക്കാട് എത്തി.

Advertisment

publive-image

മണ്ണാർക്കാട് കെ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ ടി. ആർ സെബാസ്റ്റ്യൻ നിർവഹിച്ചു. പ്രളയദുരിതത്തെ അതിജീവിക്കാൻ കലയുടെ സാന്ത്വന സ്‌പർശ്വവുമായി ചലച്ചിത്ര അക്കാദമി നടത്തുന്ന അതിജീവനത്തിന്റെ സന്ദേശമുയർത്തിയുള്ള ’ദൃശ്യ സാന്ത്വനയാത്ര'യാണിത്.

അച്ചുതനുണ്ണി പി അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സുജാത , ജി.പി.രാമചന്ദ്രൻ (ജി.സി അംഗം ചലച്ചിത്ര അക്കാഡമി ), പി രമേശൻ (താലൂക്ക് റഫറൻസ് ലൈബ്രറി സെക്രട്ടറി) , ശ്രീചിത്രൻ എ ജെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവീൺ കെ.സി ഡെക്കലോഗ്സ്വാഗതവും കേളിസെക്രട്ടറി എം ചന്ദ്രദാസൻ നന്ദിയും പറഞ്ഞു.

ഡെക്കലോഗ് , കേളി സാംസ്ക്കാരിക വേദി, താലൂക്ക് റഫറൻസ് ലൈബ്രറി ഫിലിം ക്ലബ് എന്നിവയുടെ നേത്യത്ത്വത്തിലായിരുന്നു സംഘാടനം. തുടർന്ന് ചലച്ചിത്ര പ്രദർശനം നടന്നു .

Advertisment