Advertisment

ദേശീയ പൊതുമുതൽ സംരക്ഷണ ദിനാചരണം ഉത്ഘാടനം ചെയ്തു

New Update

പാലക്കാട്‌:  കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി, നാഷണൽ സർവീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ദേശീയ പൊതുമുതൽ സംരക്ഷണ ദിനാചരണവും വനിതാ നിയമ ബോധവൽക്കരണ സെമിനാറും സബ് ജഡ്ജ് എം. തുഷാർ ഉത്ഘാടനം ചെയ്തു.

publive-image

എൻ. എസ്. എസ്. ജില്ലാ കോർഡിനേറ്റർ കെ. വേണുഗോപാലിന്റെ അധ്യക്ഷതയിൽ അഡ്വ. വി.എ. റസാഖ്, പി. എൽ. വി. സ്വാമിനാഥൻ, ഡി. എൽ. എസ്. എ. പ്രൊ ജക്‌ട് അസിസ്റ്റന്റ് ശ്രുതി. കെ. എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഗീത. കെ. സ്വാഗതവും അസിസ്റ്റന്റ് കോർഡിനെറ്റർ നിമ്മി. എസ്. നന്ദിയും പറഞ്ഞു.

Advertisment