Advertisment

മാച്ചാന്തോട് സെന്ററിൽ ഓണം സഹകരണ വിപണി തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രമണി ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ഓണക്കാലത്ത് സബ്സിഡി നിരക്കിൽ ഗുണമേന്മയുള്ള നിത്യോപയോഗസാധനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണിക്ക്‌മാച്ചാന്തോട്അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ്‌ കോപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ തുടക്കമായി.

Advertisment

publive-image

തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രമണി ഉദ്ഘാടനം ചെയ്തു.ഓണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം മാര്‍ക്കറ്റ് വിലയേക്കാള്‍ 50 മുതല്‍വിലക്കുറവില്‍ ലഭ്യമാക്കിയാണ്ചന്ത ആരംഭിച്ചത്.

സാധാരണക്കാരെ മുൻ നിർത്തിയുള്ളവിലക്കയറ്റമില്ലാത്ത ഓണമാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നുംപതിനാറ് ഇനം മുന്തിയതരം സാധനങ്ങൾ ചന്തയിൽ ലഭ്യമാണെന്നുംഅഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ്‌ കോപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റും വാർഡ് മെമ്പറുമായജോർജ് തച്ചമ്പാറ പറഞ്ഞു.

publive-image

പൊതുമാർക്കറ്റിനേക്കാൾ വൻ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.സബ്സിഡിയിനങ്ങള്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ ലഭ്യമാക്കും.അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ്‌ കോപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി രാമചന്ദ്രൻ,പഞ്ചായത്ത് മെമ്പർ മേരി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisment