Advertisment

'പൗര സമ്പർക്കം ജനലക്ഷങ്ങളിലേക്ക്' സന്ദേശ പ്രചാരണം കിയോസ്ക് ഉദ്ഘാടനം ചെയ്തു

New Update

എടത്തനാട്ടുകര:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം യൂത്തിന്റെ കീഴിൽ "പൗര സമ്പർക്കം ജനലക്ഷങ്ങളിലേക്ക്" എന്ന സന്ദേശ പ്രചാരണ കാംപെയനിന്റെ ഭാഗമായുളള കിയോസ്കുകളുടെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പള്ളയിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് നിർവ്വഹിച്ചു.

Advertisment

publive-image

പൗരത്വ ഭേദഗതി നിയമത്തിനെതിരായുളള സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ജനസമ്പർക്കം എന്നിവ സംഘടിപ്പിക്കും.

വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മുഹമ്മദ് അൻവർ , അബ്ദുൽ ഹമീദ് ഇരിങ്ങൽ തൊടി, കെ.ടി മുഹമ്മദ്, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം.മുഹമ്മദ് റാഫി , മണ്ഡലം സെക്രട്ടറി ഷഫീഖ് പി , ഉമ്മർ പി എന്നിവർ സംസാരിച്ചു.

അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. അപരനെ വെറുക്കുക എന്ന പ്രത്യയശാസ്ത്രം ഇപ്പോള്‍ സമൂഹത്തിന്റെ പൊതു ബോധമായി മാറിയിരിക്കുകയാണ്.

നമ്മുടെ സമൂഹത്തിലെ അക്രമങ്ങളുടെയും വെറുപ്പിന്റെയും അടിസ്ഥാനമിതാണ്. രാജ്യത്തിന്റെ പൈതൃകവും സഹവർത്തിത്വവും നില നിർത്താൻ ഓരോ പൗരനും പരിശ്രമിക്കണം.പ്രസംഗകർ പറഞ്ഞു.

നിസാമുദ്ധീൻ കെ, അൻവർ .വി, മൻസൂർ.എ, ഷാജി സ്വലാഹി എന്നിവർ നേതൃത്വം നൽകി.

Advertisment