Advertisment

ഓർമദിനം: റോഡ് സുരക്ഷാ അവബോധ ക്ലാസ് നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  റോഡ് അപകടങ്ങളിൽ ഇരകളായവരുടെ ഓർമ്മദിനത്തിൽ ആർട്ട് എഫ്യൂഷ്യൻസ് ഗ്ളോബൽ - ന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ അവബോധ ക്ലാസ് നടത്തി.

Advertisment

ചിത്രകലാ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ അവബോധ ക്ലാസ്, റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം സെക്രട്ടറി എൻ.ജി. ജ്വോൺസ്സൺ നയിച്ചു. മേനേജിങ്ങ് ഡിറെക്റ്റർ ലില്ലി വാഴയിൽ അധ്യക്ഷതവഹിച്ചു.

publive-image

ഇന്ത്യയിലെ റോഡുകളിൽ ഒരുവർഷം പൊലിയുന്നത് ഒന്നരലക്ഷത്തോളം ജീവനുകളാണ് അതായത് ദിനംപ്രതി നാനൂറോളം പേർ മരിക്കുന്നു. അതിൽ 16 പേരും കുട്ടികളാണെന്നുള്ളത് നമ്മെ ഭയപ്പെടുത്തുന്നു. അശ്രദ്ധയും, അമിത വേഗതയും, മോശമായ റോഡും ആണ് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്.

ഒഴിവാക്കാനാവുന്ന ഈ ദുരന്തങ്ങളെ ശക്തമായ അവബോധ പ്രവർത്തനങ്ങളിലൂടെ ജന ഹൃദയങ്ങളിൽ നല്ല റോഡ് സംസ്കാരം വളർത്തിയെടുക്കണം. കൂടാതെ പാഠ്യ പദ്ധതിയിലൂടെ കുട്ടികളുടെ മനസ്സിൽ പതിയും വിധം നല്ല ഒരു പരിശീലനം ആവശ്യമാണ്. റോഡ് നിയമങ്ങൾ പാലിക്കപെടാൻ ഉള്ളതാണെന്നും, ലംഘിക്കപ്പെടാൻ ഉള്ളതല്ലെന്നും ഉളള തിരിച്ചറിവ് നമുക്കിടയിൽ സംജാതമാകേണ്ടിയിരിക്കുന്നു.

ദിനംപ്രതി പുതിയ വാഹനങ്ങൾ റോഡുകൾ കയ്യടക്കുമ്പോൾ അവയെ ഉൾക്കൊള്ളാനുള്ള സൗകര്യം നമ്മുടെ റോഡുകൾക്ക് ഇല്ലാതെ പോകുന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പൊതുവാഹനങ്ങളെ ആശ്രയിക്കാനും ഉള്ള ഒരു സംസ്കാരം കൂടെ നമുക്കിടയിൽ വന്നുഭവിക്കേണ്ടതായുണ്ട്..

10 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും യുവാക്കൾക്കും ലോകമെമ്പാടുമുള്ള മരണത്തിന്റെ മുഖ്യ കാരണം. 30 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ ആഗോളതലത്തിൽ മരണത്തിന്റെ മൂന്നാമത്തെ മരണ കാരണമാണ്.

ഓരോ ആറ് സെക്കൻഡിലും ഡ്രൈവർമാർ, യാത്രക്കാർ, മോട്ടോർ സൈക്കിൾ യാത്രക്കാർ, സൈക്ലിസ്റ്റുകൾ, കാൽനടക്കാർ തുടങ്ങിയ ലോകത്തിലെ റോഡുകളിൽ ആരെങ്കിലും കൊല്ലപ്പെടുകയോ അല്ലെങ്കിൽ പരിക്കേൽക്കുകയോ ചെയ്യുന്നു.

റോഡ് ട്രാഫിക് ഭീകരതയുടെ ഓർമ്മയ്ക്കായി 1993 ൽ ആദ്യമായി ഒരു ദിനം ആചരിച്ചു. പിന്നീട് പല രാജ്യങ്ങളിലും സർക്കാർ ഇതര സംഘടനകൾ ഈ ഓർമ്മ ദിനം ആചരിച്ചു. അതിനുശേഷം വിവിധ ഗവൺമെൻറ് ഇതര സംഘടനകൾ ലോകവ്യാപകമായി അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2005 ഒക്ടോബർ 26-ന് ഐക്യരാഷ്ട്രസഭ എല്ലാ വർഷവും നവംബർ മാസത്തിൽ മൂന്നാമത്തെ ഞായറാഴ്ച ആഗോള ദിനം ആചരിക്കുകയാണ് പ്രണവ് ജി. നാഥ് സ്വാഗതവും, ഒഷീൻ. ബി. എസ്. നന്ദിയും പറഞ്ഞു.

Advertisment