Advertisment

പശുപരിപാലനത്തിൽ ഇനി പ്രാവീണ്യം നേടാം. ശാസ്ത്രീയ പരിശീലനവുമായി ക്ഷീരവികസന വകുപ്പ്

New Update

പാലക്കാട്:  ക്ഷീരവികസന വകുപ്പിന്റെ ആലത്തൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ‍ നവംബർ‍ 25 മുതൽ 30 വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ‍ പരിശീലനം നടത്തുന്നു.

പങ്കെടുക്കാൻ താൽ‍പര്യമുള്ളവർ‍ ആധാർ‍ കാർ‍ഡ്/ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർ‍പ്പ് എന്നിവ സഹിതം നവംബർ‍ 25 ന് രാവിലെ 10 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ‍ എത്തണമെന്ന് പ്രിൻസിപ്പാൾ‍ അറിയിച്ചു. ഭക്ഷണം, ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും.

ഫോൺ‍- 04922 226040.

Advertisment