Advertisment

പഠന മനോഹാരിതയുടെ ഖുർആൻ വിസ്മയം. സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ ഖുർആൻ പരീക്ഷയെഴുതി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍:  വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച ഖുര്‍ആന്‍ ഹദീസ് ലേണിങ്ങ് സ്‌കൂള്‍ (ക്യൂ. എച്ച്. എല്‍. എസ്) വാര്‍ഷിക പൊതു പരീക്ഷ പാലക്കാട് ജില്ലയില്‍ എഴുപത് കേന്ദ്രങ്ങളിലായി നടന്നു.

Advertisment

പാലക്കാട് ജില്ലയില്‍ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍, പറളി, ഒറ്റപ്പാലം, പട്ടാമ്പി എന്നീ മേഖലകളിലെല്ലാം പരീക്ഷകേന്ദ്രങ്ങളുണ്ടായിരുന്നു.

publive-image

<എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്ന ഖുര്‍ആന്‍ ഹദീസ് ലേണിങ്ങ് സ്‌കൂള്‍ (ക്യൂ. എച്ച്. എല്‍. എസ്) വാര്‍ഷിക പൊതു പരീക്ഷ>

ക്യൂ. എച്ച്. എല്‍. എസ് പഠിതാക്കള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍പെട്ട പഠിതാക്കൾ പരീക്ഷക്കെത്തി.

മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയിലെ 29 ാം ഭാഗത്തിലെ നിർണിത അധ്യായങ്ങളെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാത്യകയില്‍ ആണ് വാര്‍ഷിക പരീക്ഷ സംഘടിപ്പിച്ചത്.

പരീക്ഷയില്‍ ഒന്നു മുതല്‍ മൂന്നു വരെ റാങ്ക് ലഭിക്കുന്നവര്‍ക്ക് നവംബര്‍ 25 ന് നിലമ്പൂരില്‍ നടക്കുന്ന ക്യൂ. എച്ച്. എല്‍. എസ് സംസ്ഥാന ഖുര്‍ആന്‍ സമ്മേളനത്തില്‍ ക്യാഷ് അവാര്‍ഡും പുസ്തകങ്ങളും സമ്മാനമായി നല്‍കും.

publive-image

എടത്തനാട്ടുകര, അലനല്ലൂര്‍ മേഖലകളിലെ കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍, വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കരുവരട്ട, അണ്ടിക്കുണ്ട്, ഉപ്പുകുളം, മുണ്ടക്കുന്ന്, പടിക്കപ്പാടം,കാളമഠം, കാപ്പുപറമ്പ്, അമ്പലപ്പാറ നാലുകണ്ടം, ചിരട്ടക്കുളം, ഉണ്ണിയാല്‍, പാലക്കാഴി, കാര, അലനല്ലൂര്‍, മുറിയക്കണ്ണി, തിരുവിഴാംകുന്ന്, പൂക്കാടഞ്ചേരി എന്നീ ക്യൂ. എച്ച്. എല്‍. എസ് സെന്ററുകളില്‍ പരീക്ഷ നടന്നു.

ഒ. മുഹമ്മദ് അന്‍വര്‍, കെ. അയമു, പി. ഷംസുദ്ദീന്‍, പി. ഷൗക്കത്ത്, വി. കെ. ഉമ്മര്‍ മിശ്കാത്തി എന്‍. ഷാനവാസ്, സഫ്‌വത്ത്, ഷൗക്കത്ത്, വി. അന്‍വര്‍, മന്‍സൂര്‍ സ്വലാഹി, മനാഫ്, ബാബു, ഹംസ സി. പി, എന്‍. അബ്ദുല്‍ ലത്തീഫ്, സി. അക്ബര്‍ അലി, അന്‍സാറുദ്ദീന്‍, എം. ഇബ്രാഹീം, അബ്ദുള്‍ സലാം, അബ്ദുള്‍ ജലീല്‍, റഷീദ് കാര, അഷ്‌റഫ്, വലീദ് സ്വലാഹി, അബ്ദുള്‍ റഹീം, റിയാസ് മുറിയക്കണ്ണി എന്നിവര്‍ നേത്യത്വം നല്‍കി.

Advertisment