Advertisment

അബുദാബി കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം സി.എച്ച്. സെന്ററിന് ധനസഹായം നൽകി

New Update

മണ്ണാർക്കാട്:  അബുദാബി കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് സി.എച്ച്.സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച ധനസഹായം സി.എച്ച്.സെന്റർ ഭാരവാഹികൾക്ക് കൈമാറി.മണ്ഡലം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് അൻവർ ചുള്ളിമുണ്ട അധ്യക്ഷത വഹിച്ചു.

publive-image

സി.എച്ച്. സെന്റർ പ്രസിഡണ്ട് ടി.എ.സലാം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.എ.സിദ്ദീഖ്, ട്രഷറർ സി.മുഹമ്മദ് ബഷീർ, കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.പി.മൊയ്തു, ജനറൽ സെക്രട്ടറി സലാം തറയിൽ, യൂസഫ് പാലക്കൽ, അബ്ബാസ് വെള്ളപ്പാടം, ഹമീദ് കൊമ്പത്ത്, കെ.ടി. അബ്ദുള്ള, കെ.എം.സി.സി ജില്ലാ ജോയിന്റ് സെക്രട്ടറി കരീം കീടത്ത്, മണ്ഡലം ട്രഷറർ ഷംസുദ്ദീൻ കോലോതൊടി, ജിദ്ദ സി.എച്ച്.ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദലി മാച്ചാന്തോട്, ഹാരിസ് അണ്ണാന്തൊടി, പി.കാജാഹുസൈൻ, ടി.യൂസഫ്, സി. മുസ്തഫ,ഷമീം നാലകത്ത്, കബീർ അണ്ണാംതൊടി,ഖാലിദ് സംബന്ധിച്ചു.

Advertisment