Advertisment

സോളാർ പദ്ധതി: ദേശബന്ധു സ്ക്കൂളിന്റേത് മാതൃകാപരം - മന്ത്രി എ സി മൊയ്തീൻ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കൂളിന്റെ സോളാർ പദ്ധതി മാതൃകാപരമെന്ന് തദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. തച്ചമ്പാറ സ്ക്കൂളിൽ രക്ഷിതാക്കളുടേയും കുട്ടികളുടേയും അധ്യാപകരുടേയും സഹകരണത്തോടെ നിർമ്മിച്ച 20 കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സൊളാർ പ്ലാന്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

Advertisment

publive-image

പൊതു വിദ്യാഭ്യാത്തിന്റെ ഗുണനിലവാരം ഉയർന്നതാണ്‌ വിജയശതമാനം ഉയരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കോങ്ങാട് എം എൽ എ കെ.വി വിജയദാസ് അധ്യക്ഷത വഹിച്ചു.തച്ചമ്പാറ പഞ്ചാ പ്രസിഡന്റ് രമണി,ദിനേശൻ, പ്രിൻസിപ്പൾ ഇ പി ജയരാജൻ, വൈസ് പ്രിൻസിപ്പാൾ ബെന്നി കെ ജോസ്,പഞ്ചായത്തംഗം എം.രാജഗോപാൽ,പി ടി എ പ്രസിഡന്റ് എം.രാമചന്ദ്രൻ , സലീം ബാച്ചി, റാണി,എ.വി. ബ്രൈറ്റി, പി.എം. ബൾക്കീസ്, എന്നിവർ പ്രസംഗിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ മുഴുൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളേയും എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഇ കൃഷ്ണ പ്രസാദിനേയും ആദരിച്ചു.

Advertisment