Advertisment

പാലക്കാട് ജില്ലാ ആശുപത്രിയുടെ മുഖഛായ മാറ്റും: അഡ്വ കെ ശാന്തകുമാരി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റിക്കൊണ്ട് ജില്ലാ ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി പറഞ്ഞു.

Advertisment

ട്രോമ കെയര്‍, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങി വിവിധ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ ആശുപത്രിക്ക് രണ്ട്‌കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിന്റെ കടലാസ് പണികള്‍ പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.

publive-image

20 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സോളാര്‍ വൈദ്യുത പദ്ധതിയുടെയും 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കവാടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പുതിയ കെട്ടിടത്തിന്റെ പണി ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഇത് പൂര്‍ത്തിയാവുന്നതോടെ ആശുപത്രിയുടെ മുഖച്ഛായതന്നെ മാറുമെന്നും അവര്‍ പറഞ്ഞു.

publive-image

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ രമാദേവി, കെ എസ് ഇ ബി എക്‌സി. എഞ്ചിനിയര്‍ പ്രമീള, എല്‍ എസ് ജി ഡി എക്‌സി. എഞ്ചിനിയര്‍ സുബ്രഹ്മണ്യന്‍, കെല്‍ട്രോള്‍ എഞ്ചിനീയര്‍ ഷാഹിദ്, ഷണ്‍മുഖന്‍.ജി,എച്ച് എം സി അംഗം ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെല്‍ട്രോണ്‍ കമ്പനിയുടെ നേതൃത്വത്തിലാണ് സോളാര്‍ വൈദ്യുതി പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment