Advertisment

ഹയർ സെക്കണ്ടറി പൊതുപരീക്ഷകൾ അട്ടിമറിക്കാൻ ശ്രമം: എ.എച്ച് എസ്.ടി.എ.

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ഹയർ സെക്കണ്ടറി മേഖലയിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് നിരന്തരമായി തുടരുന്ന ഗുരുതരമായ കൃത്യവിലോപം പൊതു പരീക്ഷ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.

Advertisment

ഫെബ്രുവരി 14 മുതൽ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രായോഗിക പരീക്ഷകൾക്ക് വേണ്ടത്ര അധ്യാപകരെ നിയമിക്കാതെയാണ് ബുധനാഴ്ച പ്രായോഗിക പരീക്ഷാ ചർച്ചക്കു വേണ്ടിയുള്ള ജില്ലാതല യോഗങ്ങൾ വിളിച്ചത് . വൈകി പ്രസിദ്ധീകരിച്ച ഡ്യൂട്ടി ലിസ്റ്റിലാകട്ടെ പകുതിയോളം സ്കൂളുകളിൽ എക്സ്റ്റേണൽ അധ്യാപകരെ നിയമിച്ചിട്ടില്ല .

പല അധ്യാപകരെയും പ്രായോഗിക പരീക്ഷ നടക്കാത്ത സ്കുളുകളിലേക്ക് നിയമിച്ചിട്ടുമുണ്ട്. വർഷങ്ങൾ സർവീസുള്ള അധ്യാപകരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയതായും പരാതിയുണ്ട്. പരീക്ഷാ ജോലി ഏറ്റുവാങ്ങാൻ ജില്ലാ കേന്ദ്രങ്ങളിൽ എത്തിയ അധ്യാപകർ ഡ്യൂട്ടി ഏറ്റുവാങ്ങാനാവാതെ യോഗം നടന്ന കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.

അഖിലേന്ത്യാ തലത്തിൽ നടക്കുന്ന വിവിധ പരീക്ഷകൾക്കും പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനും ആധാരമായ പ്രായോഗിക പരീക്ഷാ സംവിധാനത്തെപ്പോലും തികച്ചും ഉദാസീനമായി സമീപിക്കുന്ന നയം തിരുത്തണമെന്നും പരീക്ഷകളിൽ ക്രമക്കേടുകളെന്ന് വരുത്തി ഹയർ സെക്കണ്ടറി പരീക്ഷാ സംവിധാനം ഡയറക്ടറേറ്റിനു കീഴിൽ നിന്നു മാറ്റാനുള്ള ഗൂഢനീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്നും സംഘടന ആവശ്യപ്പെട്ടു.ഹയർ-സെക്കണ്ടറി-പൊതുപരീക

എഎച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാകേഷ് കുമാർ, വി.വിനോദ് ,ഐ.സാജിദ്, അഗസ്റ്റിൻ. സുനിൽ ബാബു ഹരികൃഷ്ണൻ, അബ്ദുൾ നാസർ സുധീർ. തുടങ്ങിയവർ പ്രസംഗിച്ചു

Advertisment