Advertisment

ഹയർ സെക്കണ്ടറിയിൽ ബാലപീഡനവും ജനാധിപത്യ ധ്വംസനവും തുടർക്കഥയാവുന്നു - എ.എച്ച്.എസ്.ടി.എ.

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടതോടെയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക പൊതുവിദ്യാലയങ്ങളും സ്വീകാര്യത നേടിയത് എന്ന വസ്തുത വിസ്മരിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടാക്കി ഹയർസെക്കൻഡറി ദുർബലപ്പെടുത്താൻ നടത്തുന്ന നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ഒമ്പതുമുതൽ 4 .45 വരെയാക്കി വർദ്ധിപ്പിച്ചു കൊണ്ട് ആറുദിവസത്തെ ഹയർസെക്കൻഡറി പഠനസമയം അഞ്ചുദിവസമായി ചുരുക്കിയതിലൂടെ ഒരുദിവസം 1 .2 ദിവസത്തെ ജോലിഭാരം അധ്യാപകർക്കും പഠനഭാരം കുട്ടികൾക്കും ഉണ്ടെന്ന് മറന്നുകൊണ്ട് ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ആറുദിവസം വീണ്ടും പ്രവൃത്തിദിനം ആക്കുമ്പോൾ 7.2 ദിവസമായി പ്രതിവാര പ്രവർത്തി ഭാരം വർധിക്കുകയാണ്.

ഇത് ബാലാവകാശ നിഷേധവും, മനുഷ്യാവകാശ നിഷേധവുമാണ്. കൂടാതെ ഹയർസെക്കൻഡറിയിലെ കരിക്കുലവും പാഠ്യപദ്ധതികളും തീരുമാനിക്കപ്പെടുന്ന കരിക്കുലം കമ്മിറ്റിയും, ക്യുഐപി കമ്മറ്റിയിലും ഹയർസെക്കൻഡറിയിലെ അംഗീകൃത അധ്യാപക സംഘടനകളുടെ ഒന്നും തന്നെ പ്രാതിനിധ്യമില്ല എന്നത് കടുത്ത ജനാധിപത്യ ധ്വംസനം ആണെന്നും, ഇത് മേഖലയോടുള്ള ആത്മാർത്ഥത ഇല്ലായ്മയാണ് വെളിവാക്കുന്നതെന്നും , ദീർഘനാളായുള്ള ഹയർസെക്കൻഡറി മേഖലയുടെ ഈ ആവശ്യം രാഷ്ട്രീയ വൈര നിര്യാതന ബുദ്ധിയോടെ തള്ളിക്കളയുന്ന ബന്ധപ്പെട്ടവരുടെ സമീപനം തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് രാകേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ.എസ്. സാജിദ്, വി.വിനോദ്, സുനിൽ ബാബു, ജനാർദ്ദനൻ, അഗസ്റ്റ്യൻ ജോസഫ്,അബ്ദുൽ നാസർ, മുഹമ്മദാലി, രൺദീർ, ലിബി, ഹരികൃഷ്ണൻ, തോമസ് ടി കുരുവിള, സജീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment