Advertisment

എ. ഐ. വൈ. എഫ് കൺവൻഷൻ നാളെ

New Update

തച്ചമ്പാറ:  എ ഐ വൈ എഫ്, എ ഐ എസ് എഫ്, തച്ചമ്പാറ പഞ്ചായത്ത് പ്രവർത്തക കൺവൻഷനും വിവിധ യുവജന സംഘടനകളിൽനിന്നും രാജിവച്ച് വരുന്നവർക്ക് സ്വീകരണവും സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തച്ചമ്പാറ എൻ.എസ്.എസ് ഹാളിൽ നടക്കും.

എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്യും.സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ മണികണ്ഠൻ പൊറ്റശ്ശരി, കെ.വി മാണി, ജോർജ്ജ് തച്ചമ്പാറ, റെനി ജോർജ്, ഉണ്ണികൃഷ്ണൻ പാലക്കയം, രഞ്ജിത്ത് എന്നിവർ പ്രസംഗിക്കും

Advertisment