തച്ചമ്പാറ: ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയും ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി സ്കൂളിൽ ചർച്ച സംഘടിപ്പിച്ചു. ദാറുന്ന നാജാത്ത് കോളേജ് മലയാള വിഭാഗം മേധാവി വിനയചന്ദ്രൻ വിഷയാവതരണം നടത്തി.
അക്ഷരദീപം പുസ്തക വിതരണം പദ്ധതിയുടെ ഉദ്ഘാടനം മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
മാത്യു കല്ലടിക്കോട്, കെ.പി.ശിവദാസൻ, പി.ദാമോദരൻ, ചന്ദ്രൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ.എസ്.എസ്.ലീഡർ ആദർശ് നന്ദിയും പറഞ്ഞു.