Advertisment

അക്ഷരം കലാ സാഹിത്യ സമിതി രൂപീകരിച്ചു

New Update

പാലക്കാട്:  മൂല്യാധിഷ്ഠിതമായ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരം കലാ സാഹിത്യ സമിതി രൂപീകരിച്ചു. ഒലവക്കോട് നടന്ന യോഗം പത്രപ്രവർത്തകൻ രാജന്‍ ചെറുക്കാട് ഉദ്ഘാടനം ചെയ്തു. അസീസ് മാസ്റ്റർ അധ്യക്ഷനായി.

Advertisment

publive-image

മാസാന്ത സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ, സാംസ്കാരിക ഇടപെടലുകൾ, കലാ സാഹിത്യ ശിൽപശാലകൾ,സർഗ-സാഹിത്യ മത്സരങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുക്കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം.

കൺവീനറായി സണ്ണിഎടൂർ, ജോ.കൺവീനറായി സമദ് കല്ലടിക്കോട് എന്നിവരെ തെരെഞ്ഞെടുത്തു. ശരത്ബാബു തച്ചമ്പാറ,തുളസി കേരളശ്ശേരി കെ.എ.അബൂബക്കർ,കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment