Advertisment

അലനല്ലൂർ കുടുംബശ്രീ വാർഷിക പരിപാടികളുടെ ഭാഗമായി സ്ത്രീയും നിയമവും ചർച്ചക്ലാസ് നടത്തി

New Update

അലനല്ലൂർ:  അലനല്ലൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് കുടുംബശ്രീ വാർഷിക പരിപാടികളുടെ ഭാഗമായി സ്ത്രീകളും നിയമവും എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഭീമനാട് യു.പി സ്‌കൂളിൽ സംഘടിപ്പിച്ച ക്ലാസ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്രീ ചാത്തനാത്ത് നയിച്ചു.

Advertisment

publive-image

സ്വാതന്ത്ര്യ ബോധം പുലരുന്നതാവണം നിയമങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശമെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശമാണ്. മഹദ് ഗ്രന്ഥങ്ങൾ പഠിക്കുന്ന നമ്മൾ ഭരണഘടനയിൽ പറഞ്ഞ കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ല.

സ്ത്രീകളോടുള്ള ക്രൂരതകള്‍ വീട്ടിലും നാട്ടിലും തുടരുകയാണ്. ലിംഗ നീതി എന്നത് ഇനിയും സാദ്ധ്യമാവാത്ത ലക്ഷ്യമായി തുടരുകയാണ്. കൃത്യമായ സ്വാതന്ത്ര്യ ബോധം പുലരുന്നതാണ് യഥാർത്ഥ സ്ത്രീ-പുരുഷ സമത്വം. ജയശ്രീ പറഞ്ഞു.

publive-image

ബ്ലോക്ക് മെമ്പർ അമ്മു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുജാത അധ്യക്ഷയായി. ബിന്ദു സ്വാഗതവും ലത നന്ദിയും പറഞ്ഞു.

Advertisment