Advertisment

ശിശുദിനത്തിലെ കാരുണ്യ പാഠം. കിടപ്പിലായ കൂട്ടുകാരെ തേടി ശിശു ദിനത്തിൽ കുട്ടിക്കൂട്ടമിറങ്ങി

New Update

അലനല്ലൂർ:  അലനല്ലൂർ ഗവ: ഹൈസ്കൂളിൽ ശിശുദിനത്തിൽ വീട്ടിൽ പാടെ കിടപ്പിലായ സ്വന്തം കൂട്ടുകരെത്തേടി കുട്ടിക്കൂട്ടം അവരുടെ വീടുകളിലെത്തി.

Advertisment

publive-image

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പേരു റജിസ്റ്ററിൽ മാത്രം ഒതുങ്ങിനിന്ന, പെറ്റമ്മയെപ്പോലും തിരിച്ചറിയനാകാത്ത വിധത്തിലുള്ള വിദ്യാലയത്തിലെ മുഹമ്മദ് ശിബിലി .ടി (6ഡി), മുഹമ്മദ് അൻസാരി(7എ), നവനീത് പി കെ(7ബി) , വിഷ്ണുപ്രിയ(5സി) എന്നീ കുട്ടികളുടെ വീടുകളിൽ നാലു സംഘങ്ങളായാണ് കുട്ടികൾ സന്ദർശിച്ചത്.

കുട്ടികൾ സ്വരൂപിച്ച കാരുണ്യ നിധിയിൽ നിന്ന് കൂട്ടുകാർക്കിഷ്ടപ്പെട്ട പാട്ടുപെട്ടി, വസ്ത്ര ങ്ങൾ ,വിവിധതരം പഴങ്ങൾ,ഭക്ഷ്യവസ്തു ക്കൾ എന്നിവയും ചെറിയ ധനസഹായവും നൽകി. ജീവിതത്തിന്റെ പുറം ലോകം കാണാത്ത സ്വന്തം കൂട്ടുകാരുടെ ദയനീയ കാഴ്ചകണ്ടു കുട്ടികളുടെയും അധ്യാപകരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

publive-image

സ്വന്തം മക്കളെത്തേടി കൂട്ടുകാരെത്തിയത്തിലുള്ള സന്തോഷം വീട്ടുകാർ പങ്കുവെച്ചു. കുട്ടികളിൽ സമഭാവന ,പരസ്പര സ്നേഹം, കരുണ, ദാനശീലം, എന്നിവ ഊട്ടിഉറപ്പിക്കാൻ ഈ നല്ല പ്രവർത്തങ്ങ ൾകൊണ്ടു ഒരു പരിധിവരെ കഴിയും.

കെ ജുവൈരിയത്,എം നാരായണൻ, പി സൈതാലി, ശ്രുതി സി, എൻ ഉഷാദേവി, ജിജി എസ്,, എം റസിയാ ബീഗം,രമണി കെ വി,മുഹമ്മദ്,സൗമ്യ ടി പി, സുബൈദ, റഷീദ കെ,ഷംന വി,..എന്നീ അധ്യാപകർ നേതൃത്വം നൽകി.

Advertisment