Advertisment

പൗരത്വം ഔദാര്യമല്ല,അവകാശമാണ്: ആലങ്കോട് ലീലാകൃഷ്ണൻ. ഭരണ ഘടനാ സംരക്ഷണ സംഗമം നടത്തി

New Update

 തച്ചമ്പാറ:  ആശയപരമായി ഇടതുപക്ഷ ബോധത്തിലാണ് മലയാളി മനസ്സെന്നും പൗരത്വ സമരങ്ങൾക്ക് പിന്തുണ നൽകുക എന്ന വിപ്ലവ- രാഷ്ട്രീയ ബോധ്യം എല്ലാവരിലും അങ്ങനെ ഉണ്ടായതാണെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ.

Advertisment

യുവകലാസാഹിതി തച്ചമ്പാറയൂണിറ്റ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നയങ്ങളുടെ ഫലമായി രാജ്യം മുമ്പൊരിക്കലുമില്ലാത്ത സങ്കീര്ണതകളിലൂടെ കടന്നുപോവുകയാണ്. അധികാരംകൊണ്ട് സത്യത്തെ മറച്ചുവെക്കാൻ കഴിയില്ല. സത്യം എന്നും നിലനിൽക്കും.

സാംസ്ക്കാരിക ജീർണ്ണതയെ അതിജീവിക്കാൻ മതേതര വാദികളുടെ യോജിച്ച മുന്നേറ്റം ഉണ്ടാകണം. കേരളം ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണ്. ജനവിരുദ്ധ, ഭരണഘടന വിരുദ്ധ ചട്ടങ്ങൾ ആര് ഉയർത്തിയാലും ജനകീയ സമരത്തിനു മുമ്പിൽ അതെല്ലാം നിഷ്പ്രഭമായ ചരിത്രമാണുള്ളത്. ആലങ്കോട് പറഞ്ഞു.

publive-image

തച്ചമ്പാറ യുവകലാസാഹിതി പ്രസിഡന്റ് ഡോ.സുനിൽരാജ് അധ്യക്ഷനായി. യുവകലാസാഹിതി ജില്ലാപ്രസിഡന്റ് ജോൺസൺ, ജോർജ് തച്ചമ്പാറ, പി.ചിന്നക്കുട്ടൻ, പ്രദീപ് വർഗീസ്,കെ.വി.ജയപ്രകാശ്, മണികണ്ഠൻ പൊറ്റശ്ശേരി,റഷീദ് കുമരംപുത്തൂർ,രാധാകൃഷ്ണൻ, ഹരിദാസൻ മാഷ്, സജി എം.എ തുടങ്ങിയവർ പങ്കെടുത്തു. ഇപ്റ്റയുടെ ഏകപാത്ര നാടകം 'പൗരത്വഗ്രഹണം' ബാബു ഒലിപ്രം അവതരിപ്പിച്ചു.

Advertisment