Advertisment

ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം. യുവകലാസാഹിതി സാംസ്‌കാരിക യാത്രക്ക് പാലക്കാട്‌ ജില്ലയിൽ പ്രൗഢമായ സമാപനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം എന്ന സന്ദേശം ഉയർത്തി ദേശീയത മാനവികത ബഹുസ്വരത എന്ന മുദ്രാവാക്യത്തോടെ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്‌ ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സാംസ്‌കാരിക യാത്രക്ക് ബുധനാഴ്ചയോടെ പാലക്കാട്‌ ജില്ലയിൽ ശ്രദ്ധേയമായ സമാപനം കുറിച്ചു.

Advertisment

publive-image

പട്ടാമ്പി, ചെർപ്പുളശേരി, മണ്ണാർക്കാട്, കുമരംപുത്തൂർ, കല്ലടിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ സ്വീകരണപരിപാടിക്ക് ശേഷം വടക്കഞ്ചേരിയിലും പൊതുസമ്മേളനം നടന്നു. കല്ലടിക്കോട് ദീപ ജംഗ്ഷനിലെ സ്വീകരണ സമ്മേളനത്തിൽ സാഹിത്യകാരൻ എ.പി.അഹമ്മദ്‌ മാസ്റ്ററും പാലക്കാട് രാപ്പാടിയിൽ നടൻ വി.കെ. ശ്രീരാമനും മുഖ്യ പ്രഭാഷണം നടത്തി.

publive-image

നടൻ ചേർത്തലജയൻ, ഇ.എം സതീശൻ, ജോസ്‌ബേബി, ടി.യൂ.ജോൺസൻ, ഗീതാനസീർ, എ പി കുഞ്ഞാമു, ശാരദ മോഹൻ, പ്രൊഫെസർ പി എ വാസുദേവൻ, കെ പി എസ് പയ്യനെടം, ഫാദർ തടത്തിൽ, പി. ശിവദാസൻ,കെ.വി.ജയപ്രകാശ്,പ്രദീപ് വർഗീസ് തുടങ്ങിയവർ ജില്ലയിലെവ്യത്യസ്ത യോഗങ്ങളിൽ പങ്കെടുത്തു.

publive-image

വിവിധ സ്വീകരണ സ്ഥലങ്ങളിൽ കലാപരിപാടികളും, ‘ഇന്നലെ ചെയ്തോ രബദ്ധം’ എന്ന നാടകവും അരങ്ങേറി.

Advertisment