Advertisment

ഓരോ വീട്ടിലും 'അമ്മ വായന' പരക്കുന്നു. പി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  അമ്മമാരുടെ വായന ശീലം വർദ്ധിപ്പിക്കാനായി ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറിയും ,കല്ലടിക്കോട് എയുപി സ്കൂളും ചേർന്ന് സംഘടിപ്പിക്കുന്ന പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വാക്കുകള്‍ക്കും വായനക്കും നവജീവനും ഭാവവും കൈവരുന്നത് അതില്‍ അമ്മയെന്ന വികാരം ഉള്‍ച്ചേരുമ്പോഴാണ്. പുതിയ കാലത്തെ വായനയോട് അമ്മമാർക്കും അവസരം നൽകുകയാണ് 'അമ്മവായന'. പരിമിതമായ അര്‍ത്ഥത്തെപ്പിളര്‍ന്ന് വായന പരക്കുന്നതായി അദ്ദേഹം പറഞ്ഞു.

publive-image

ലൈബ്രറി പ്രസിഡന്റ് സി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. എ യു പി സ്ക്കൂൾ ഹെഡ്മാസ്റ്റർ സി.എസ് സാബു ,അദ്ധ്യാപകരായ പി ശോഭന ,എ പ്രസന്നകുമാരി, അഡ്വക്കേറ്റ് സുനീറ കരുമുത്തിൽ ,ഷാജിത തുടങ്ങിയവർ സംസാരിച്ചു. 2016 മുതൽ ഫ്രണ്ട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കല്ലടിക്കോട് ജി എൽ പി സ്കൂളിൽ അമ്മവായന പദ്ധതി നടത്തി വരുന്നു.

Advertisment