Advertisment

"അമൃതം ആരോഗ്യം": ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിക്ക് തുടക്കമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ്‌ എസ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ "അമൃതം ആരോഗ്യം" ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ കെ മുഹമ്മദ് കാസ്സിം നിർവഹിച്ചു .എൻ എസ്‌ എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് അധ്യക്ഷനായി.

Advertisment

publive-image

പ്രോഗ്രാം ഓഫീസർ എസ് എം മുഹമ്മദ് സർഫറാസ്,സാംസൺ ,ആഷ ,സി പി മൊയ്‌തീൻ ഷാജൂൻ, ഹരിത, ഷാഹിൻ, ഷമ്മാസ്, സൂര്യ, നിഹിത നേതൃത്വം നൽകി. പദ്ധതി യുടെ ഭാഗമായി എൻ എസ്‌ എസ്‌ വളണ്ടിയർമാർ ദത്ത് ഗ്രാമത്തിൽ ആരോഗ്യ സർവ്വേയും ,ജീവിതശൈലി രോഗങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങളും അവയെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും വിശദമാക്കുന്ന ലഘുലേഖ വിതരണവും നടത്തി.

ആരോഗ്യദായകമായ ഭക്ഷണ ശൈലി സ്വീകരിക്കണം. ധാന്യങ്ങളും മത്സ്യ മാംസാദികളും പയറുവർഗങ്ങളും പച്ചക്കറികളും പഴവർഗങ്ങളും നിത്യേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കണം.

ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ ,ശാരീരികവ്യായാമം പ്രോത്സാഹിപ്പിക്കുക, പുകയില തുടങ്ങി മറ്റു ദുശ്ശീലങ്ങള്‍ തടയുക, ശരിയായ ഭക്ഷണക്രമത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക,കൂട്ട നടത്തം, സെമിനാറുകൾ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

Advertisment