Advertisment

125 കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി അമൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണ സമ്മാനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം: എല്ലാ മാസവും അശരണര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകാറുള്ള അമൃതം ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രവര്‍ത്തകര്‍ പ്രളയ പശ്ചാത്തലത്തിലുംഓണ സമ്മാനമായി ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി.

Advertisment

publive-image

ആഘോഷങ്ങൾ അന്യമായ നിരാലംബരും നിർധനരും നിത്യ ദുരിതമനുഭവിക്കുന്നവരുമായ കിടപ്പു രോഗികൾ, ജീവിതക്ലേശമനുഭവിക്കുന്നവർ തുടങ്ങി നൂറ്റി ഇരുപത്തിഅഞ്ച്കുടുംബങ്ങൾക്കാണ് ഇത്തവണ 26 ഇനം വിഭവങ്ങളടങ്ങിയ അമൃതം സ്പെഷൽ ഭക്ഷ്യധാന്യ കിറ്റുകൾ ഓണസമ്മാനമായി നൽകിയത്.

ഒറ്റപ്പാലം വരോട് കെ പി എസ് എം എം എച്ച് എസ് എസ് സ്കൂളിൽ നടന്ന ചടങ്ങ്പ്രിൻസിപ്പൽ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് മുഖ്യാതിഥിയായിരുന്നു. അമൃതം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർപേഴ്സൺ ശ്രീലത ടീച്ചർ അധ്യക്ഷയായി.

publive-image

അമൃതം പ്രവർത്തകരായ രാമചന്ദ്രൻ, മുഹമ്മദലി നാലകത്ത്, പുഷ്പലത, ജാബിർ ഇളയിടത്ത്, ഷബീബ്, ഒറ്റപ്പാലം, ഷാജി, വരോട്അഭിലാഷ് വയനാട് തുടങ്ങിയവർ പങ്കെടുത്തു. അമൃതം ട്രസ്റ്റി ജിനേഷ്, കുന്നത്ത് സ്വാഗതവും ഗോപകുമാർ മയനാട് നന്ദിയും പറഞ്ഞു.

Advertisment