Advertisment

സാമൂഹ്യ പെൻഷൻ അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെടുന്നതായി പരാതി

New Update

പാലക്കാട്:  കരിമ്പ പഞ്ചായത്തിലെ പാവപ്പെട്ട പെൻഷൻ ഉപഭോക്താക്കൾക്ക് സാമൂഹ്യ പെൻഷൻ നിഷേധിക്കുന്നതായി യു ഡി എഫ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ആന്റണി മതിപ്പുറം പറഞ്ഞു.

വിധവകളായ 60 വയസിൽ താഴെയുള്ളവർക്ക് പുനർ വിവാഹം നടത്തിയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് നൽകിയിട്ടും പലർക്കും പെൻഷൻ കിട്ടിയിട്ടില്ലെന്നും രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഒരുമാസത്തേതേ നൽകുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ കാരണം പരാതി ബോധിപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും സർക്കാർ പ്രഖ്യാപിച്ച പെൻഷൻ രാഷ്ട്രീയം നോക്കാതെ കൃത്യമായി എല്ലാവർക്കും വിതരണം ചെയ്യണമെന്നും ഇല്ലെങ്കിൽ ശക്തമായി സമരങ്ങൾ നടത്തുമെന്നും യുഡിഎഫ് നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment