Advertisment

ദിവസക്കൂലി പണിക്കാർക്കും പീടിക തൊഴിലാളികൾക്കും അടിയന്തിര സഹായം നൽകണം - റെയ്മൻറ് ആൻറണി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കോവിഡ് 19- കൊറോണ ഭീതി മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയും ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ ദിവസക്കൂലി പണിക്കാർക്കും പീടികതൊഴിലാളികൾക്കും സാമ്പത്തിക ഞെരുക്കം ബാധിച്ച സാഹചര്യത്തിൽ ഭക്ഷണം പോലും ലഭിക്കാതെ പട്ടിണി കിടക്കുന്ന ജനതക്ക് സഹായം നൽകാൻ ഓരോ മത മേലദ്ധ്യക്ഷൻമാരും തയ്യാറാവണമെന്ന് പൊതുപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ റെയ്മൻറ് ആൻറണി മത മേലാധികാരികളോട് അഭ്യർത്ഥിച്ചു.

Advertisment

നേർച്ച പെട്ടികളിൽ പണം നിറയുമ്പോൾ അതു കൊണ്ട് വൻ വികസന പദ്ധതികൾ നടപ്പിലാക്കുന്നവർ നമുക്കു ചുറ്റുമുള്ള പട്ടിണി പാവങ്ങളുടെ മേൽ നമ്മുടെ ശ്രദ്ധ പതിയുകയും അവരിൽ നാം ദൈവത്തെ കാണുകയും വേണം.

'അന്ത്യവിധി നാളിൽ, ഞാൻ ദരിദ്രനായി നിന്റെ അടുക്കൽ വന്നു. നീ എനിക്ക് ആഹാരം, വസ്ത്രം, പാർപ്പിടം' തന്നു എന്ന് ദൈവം നമ്മോട് പറയുന്നത് കേൾക്കാൻ നമുക്ക് കഴിയണം അല്ലാതെ മറിച്ചു കേൾക്കാൻ ഇടവരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. മാനവ സേവ മാധവ സേവ എന്നാണല്ലോ തത്വം? എന്ന് റെയ്മന്റ് ആന്റണി ചോദിക്കുന്നു.

ഈ നോമ്പുകാലത്തെ പരിത്യാഗ പണം നേർച്ചപ്പെട്ടിയിലിടാതെ അയൽപക്കത്തെ പാവപ്പെട്ടവനു നൽകാനും, എല്ലാ മതവിഭാഗക്കാരും അവരവരുടെ ഫണ്ട് ഉപയോഗിച്ച് ജാതി-മത-വ്യത്യാസം നോക്കാതെ സഹജീവികളെ സഹായിക്കേണ്ടതാണ് ഈ സാഹചര്യത്തിന്റെ അത്യാവശ്യമെന്ന് - റെയ്മന്റ് ആന്റണി പറഞ്ഞു.

Advertisment