Advertisment

പാലക്കാട് റവന്യൂ ജില്ലാ അറബിക് ഭാഷാ സമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും മോഡൽ ഹൈസ്‌കൂളിൽ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  റവന്യൂജില്ലാ അറബിക് ടാലന്റ്‌ പരീക്ഷയും ഭാഷാ സമര അനുസ്മരണവും പേഴുങ്കര മോഡൽ ഹൈ സ്കൂളിൽ നടത്തി. കേരളത്തിന്റെ സാംസ്കാരിക ഭാഷാ പുരോഗതിയും വളർച്ചയും ലക്ഷ്യമാക്കി അലിഫ് അറബിക് ക്ലബ്ബിനു കീഴിൽ നടത്തുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് റവന്യൂ ജില്ലാ മത്സരവും ഭാഷ സമര അനുസ്മരണവും സംഘടിപ്പിച്ചത്.

Advertisment

publive-image

ഭാഷ അനുസ്മരണ സമ്മേളനത്തിൽ എം.എം ഹമീദ് സാഹിബ്,എം.എസ് നാസർ തുടങ്ങിയവർ മുഖ്യ പ്രഭാഷണം @നടത്തി. അറബി ഭാഷയും കേരളവും കേരളത്തിന്റെ സാംസ്ക്കാരിക വളർച്ചയും നിസ്തുലമാണ്. കേരളമുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ അറബി ഭാഷ ഇന്നും സജീവതയുള്ള അധ്യയന മാധ്യമമായി തുടരുന്നു.

അതേസമയം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ രാജ്യത്തിന്റെ പൊതു അവസ്ഥ തകര്‍ത്തതിനോടൊപ്പം മുസ്‌ലിം സാമൂഹിക ജീവിതത്തേയും തകര്‍ത്തു. സമുദായ പുരോഗതിയിൽ മാത്രമല്ല ഭാഷാവിനിമയവും സാംസ്‌കാരിക കൈമാറ്റവും ഭാഷ അദ്ധ്യയനത്തിലൂടെ നടന്നുവെന്ന് പ്രസംഗകർ പറഞ്ഞു.

പൊതുവിദ്യാലയങ്ങളിൽ നിന്ന് അറബി ഭാഷാ പഠനത്തെ എടുത്തുകളയാൻ ശ്രമിച്ചവർ തലമുറകളുടെ സാംസ്കാരിക വ്യക്തിത്വം നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കെ.അബ്ദുന്നാസർ, മുഹമ്മദ് മുസ്തഫ,ഇ.എ.റഷീദ്, കെ.അബ്ദുൽ അസീസ്, സൈതാലി. ടി തുടങ്ങിയവർ പ്രസംഗിച്ചു. പാലക്കാട് ഡിഡിഇ പ്രസന്നകുമാരി സമ്മാനദാനം നിർവഹിച്ചു.

Advertisment