Advertisment

'ആരോഗ്യ ജാഗ്രത': ആരോഗ്യ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങുടെ ഭാഗമായി വിദ്യാർഥികളിലും, പൊതു ജനങ്ങളിലും ബോധവൽക്കരണം ലക്ഷ്യമാക്കി റാലി സംഘടിപ്പിച്ചു. തച്ചമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം, ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി, സ്കൗട്ട്, ഗൈഡ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ നടത്തിയ റാലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പുഷ്പലത ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ ഹരിദാസ്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കയം കാർമൽ സ്കൂളിൽ ഉറവിട നശീകരണം സംബന്ധിച്ച് പരിശീലനവും, ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി.

ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ സി കൃഷ്ണൻകുട്ടി, സുഹൈൽ പി യു, ജെ. പി എച്ച് എൻ ലിജി, ഷാജിത, സ്കൂൾ ഹെൽത്ത് നഴ്സ് മഞ്ജു എന്നിവർ നേതൃത്വം നൽകി.

Advertisment