Advertisment

സഹ ജീവികളോട് കാരുണ്യം ചെയ്യുക: അർഷദ് അൽഹികമി താനൂർ

New Update

പാലക്കാട്:  നിരാലംബർക്ക് ആശ്രയമായി ജീവിതം മാറ്റാനും ദൈവ ഹിതം കാംക്ഷിച്ച് സഹ ജീവികളോട് കാരുണ്യം ചെയ്യാനും വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് അർഷദ് ഹികമി താനൂർ പ്രസ്താവിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് മണ്ഡലം കമ്മറ്റിക്കുകീഴില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരാനന്തരം നടന്ന ഈദ്ഖുതുബ നിര്‍വഹിക്കുകയാരുന്നു അദ്ദേഹം.

Advertisment

publive-image

വര്‍ത്തമാന കാല സാഹചര്യത്തില്‍ നീതി ബോധം ദുര്‍ബലപ്പെട്ടു വരുന്നതും സാധാരണക്കാരന് നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് സമൂഹം ഗൗരവകരമായി കാണണം.  ഇസ്‌ലാമിക പ്രമാണങ്ങള്‍ മുറുകെ പിടിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം.

വിചാരത്തിന് പകരം വികാരം വിശ്വാസികളെ നയിക്കാന്‍ ഇടവരരുത്. ഇസ്‌ലാം വിരോധം ഉള്ളില്‍ വെക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്നും മതത്തെ പഠിക്കാന്‍ സംവിധാനം ഒരുക്കണമെന്നും വിശ്വാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. നിരപരാധികളെ കൊന്നൊടുക്കുന്ന ചാവേറുകള്‍ക്ക് ഇസ്‌ലാമിന്റെ പേര് ചാര്‍ത്തുന്നത് നീതികരിക്കാനാവില്ല.

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാട്ടത്തിന് എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഈദ് ഗാഹില്‍ സ്തീകളും കുട്ടികളുമടക്കംനൂറുകണക്കിനു പേര്‍പങ്കെടുത്തു.

Advertisment