Advertisment

ഭാവനകളുടെ സർഗ്ഗാവിഷ്കാരമാണ് ചിത്രകല. ആർട്ട് എഫ്യൂഷൻസ് ജലഛായ പരിശീലനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പാലക്കാട് ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽന്റെ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ജലച്ചായ പരിശീലന കളരിയുടെ ഉദ്ഘാടനം ചിത്രകാരൻ എൻ.ജി. ജ്വോൺസ്സൺ നിർവഹിച്ചു.

Advertisment

publive-image

ചിത്രങ്ങൾ നോക്കി പകർത്തി വരയ്ക്കുന്നതല്ല ചിത്രകല, മനസ്സിൽ രൂപപ്പെടുന്ന ഭാവനകളുടെ സർഗ്ഗാവിഷ്കാരമാണ് യഥാർത്ഥചിത്രകല. ജലച്ചായ ചിത്രങ്ങളുടെ മൗലിക സ്വഭാവമായ സുതാര്യത, നൈർമല്യത, തെളിമ ഇവ കൈവരുന്നത് 'എക്ക്വറെൽ' എന്ന വർണ്ണ പ്രയോഗ സാങ്കേതികയിലൂടെ മാത്രമാണ് എന്നും എൻ. ജി. ജ്വോൺസ്സൺ ഉദ്ഘാടന വേളയിൽ പറഞ്ഞു.

publive-image

പാലക്കാട് ഗവ. മോയൻ എൽ.പി.സ്കൂളിൽ നടത്തിയ ശില്പശാലയിൽ മേനേജിംഗ് ഡിറെക്റ്റർ ലില്ലി വാഴയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചിത്രകാരൻ ശ്യാം.എസ്, ഹ്രസ്വചിത്ര സംവിധായകൻ കണ്ണൻ ഇമേജ് തുടങ്ങിയവർ അതിഥികളായി.

ഹരിഹരസുധൻ.സി, ലഹരിവിമുക്ത സമിതി ജില്ലാ പ്രസിഡന്റ് കാദർ മൊയ്തീൻ, ചരിത്രാദ്ധ്യാപകൻ എം .രാജഗോപാലൻ, അസി. പ്രൊഫെസർ ബീഗം സാലിഹ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകി.

Advertisment