Advertisment

പാലക്കാട് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് പ്രതിഷേധ ജ്വാല ഒക്ടോബർ 19 ന്

author-image
admin
Updated On
New Update

- സലീം മുണ്ടൂർ

Advertisment

പാലക്കാട്:  പങ്കാളിത്ത പെൻഷൻ, മെഡി സെപ്പ് എന്നിവയിലെ സംസ്ഥാന സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് (അസെറ്റ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിന് മുന്നിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ (ശനി 19 ഒക്ടോബർ 2019) പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

പങ്കാളിത്ത പെൻഷൻ പുന:പരിശോധന കമ്മിറ്റിയുടെ പേരിൽ ഇടതു സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിറകോട്ട് പോവുകയാണ്.

മെഡിസെപ്പ് എന്നത് സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെ ആരോഗ്യ പരിരക്ഷയിൽ നിന്നും പിൻമാറാനുള്ള സംസ്ഥാന സർക്കാറിന്റെ ബോധപൂർവമായ ശ്രമവുമാണ്. പ്രതിഷേധ ജ്വാല വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്യും.

കെ.എസ്.ടി.എം സംസ്ഥാന പ്രസിഡന്റ് ബഷീർ വല്ലപ്പുഴ, കേരള സ്റ്റേറ്റ് ഗസറ്റഡ് ഓഫീസർ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സക്കീർ ഹുസൈൻ, അസെറ്റ് ജില്ലാ ചെയർമാൻ എ. അഷറഫ്, കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.

Advertisment