Advertisment

'അട്ടപ്പാടി കഥയല്ലാത്തത് ' ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

New Update

മണ്ണാർക്കാട്:  അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തെയും-സംസ്കാരിക തനിമയെയും പകർത്തിയെടുത്തു സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയും ഓൺഎയർ മീഡിയയും സംയുക്തമായി തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. അട്ടപ്പാടിയുടെ ചരിത്രത്തെയും- ജീവിതത്തെയും സംബന്ധിച്ച് ഊര് മുപ്പൻ തന്നെ സംസാരിക്കുന്നു എന്നതാണ് അട്ടപ്പാടി കഥയല്ലാത്തത് എന്ന ഡോക്യൂമെന്ററിയുടെ പ്രത്യേക്ത.

Advertisment

publive-image

അട്ടപ്പാടിയുടെ സമ്പന്നമായ ഭുതകാലത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം വർത്തമാന കാല അവസ്ഥായെ അവരണം ചെയ്യുന്നു എന്ന ദൗത്യമാണ് ഡോക്യൂമെന്ററി നിർവഹിക്കുന്നത്. പരിസ്ഥിതി- മനുഷ്യാവകാശ പ്രവർത്തകനായ സുന്ദർ രാജ് ഡോക്യുമെന്ററിയുടെ ഉദ്ഘാടനം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.

ഡോക്യുമെന്ററിയുടെ പ്രകാശനം സംസ്കാരിക പ്രവർത്തകനും-നാടകകൃത്തുമായ കെ.പി.എസ് പയ്യനടം നിർവഹിച്ചു. ഡോക്യുമെന്ററിയിൽ അട്ടപ്പാടിയുടെ ചരിത്രത്തേയും-സംസ്കാരത്തേയും സംബന്ധിച്ച് സംസാരിക്കുന്ന വട്ടലക്കി ഊരിലേ ചോറിയ മൂപ്പൻ ഡോക്യൂമെന്ററി എറ്റ് വാങ്ങി.

സാമൂഹിക പ്രവർത്തകനും, തമ്പ് കൺവീനാറുമായ കെ.എ.രാമു, ജമാഅത്തെ ഇസ് ലാമി ഏരിയാ പ്രസിഡന്റെ അബ്ദുസ്സലാം പുലാപ്പറ്റ ഡോക്യുമെന്ററി സംവിധായകൻ സാജിദ് അജ്മൽ, ഓൺ എയർ മീഡിയാ കൺവീനർ നൗഷാദ് ആലവി എന്നിവർ സംസാരിച്ചു. 192 ഊരുകളിലായി വസിക്കുന്ന അട്ടപ്പാടിയിലെ ആദിവാസികൾ ഇപ്പോൾ മുപ്പത്തിമൂവായിരത്തിനടുത്തുണ്ടാവും.

publive-image

ഏകദേശം പതിനായിരത്തോളം ആദിവാസി കുടുംബങ്ങളാണ് 745 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അട്ടപ്പാടിയിലുള്ളത്. 1940-കൾക്കുശേഷമാണ് അട്ടപ്പാടിയിലേക്ക് കുടിയേറ്റം നടന്നതെന്ന് കരുതുന്നു. കുടിയേറ്റമേറിയതോടെ ആദിവാസികളുടെ ഭൂമിയും വൻതോതിൽ അന്യാധീനപ്പെട്ടു.

ഇന്ന് അട്ടപ്പാടിയിലെ ആദിവാസികൾ എല്ലാമേഖലകളിലും അതിദയനീയമായി ചൂഷണം ചെയ്യപ്പെടുന്നവരായി മാറി.കൃഷിഭൂമി നഷ്ടപ്പെട്ട അവർ കൂലിത്തൊഴിലാളികളായി. ഭക്ഷണസംസ്കാരംപോലും അട്ടിമറിക്കപ്പെട്ട് അവർ രോഗികളുമായി. അനാരോഗ്യം കാരണമാവാം ഇതിന് തുടർച്ചയായി ശിശുമരണങ്ങളും. അവരെ അവരുടെ തനിമയിൽ തന്നെ നിലനിർത്തുകയാണ് വേണ്ടത്. പ്രസംഗകർ ചൂണ്ടിക്കാട്ടി.

സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ശാക്കിർ അഹമ്മദ് സ്വാഗതവും, ഏരിയാ പ്രസിഡന്റ് മൻസൂർ കൊറ്റിയോട് നന്ദിയും പറഞ്ഞു. ജംഷീർ എടത്തനാട്ട്ക്കര, അൻവർ അരിയൂർ, യാസർ അറഫത്ത്, ത്വാഹ,റസീം പുലാപ്പറ്റ എന്നിവർ നേതൃത്വം നൽകി.

Advertisment