Advertisment

പഞ്ചായത്തുകളിലേക്കുള്ള പ്രധാനമന്ത്രി ആവാസ് യോജന സംസ്ഥാന സർക്കാർ അട്ടിമറിച്ചതായി വിവരാവകാശ രേഖ

New Update

പാലക്കാട്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിൽ ആരംഭിക്കുന്നത് 2016ൽ ആയിരുന്നു. കേരളത്തിലെ ഭവനരഹിതരുടെ പെർമനന്റ്വെയിറ്റിങ് ലിസ്റ്റിൽ ഉള്ളത് 75709 ഗുണഭോക്താക്കളാണ് .

Advertisment

publive-image

2016 -17 , 2017 -18 വർഷങ്ങളിലേക്ക് കേരളത്തിന് ഭൗതികലക്ഷ്യമായി 42431 വീടുകളാണ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ രണ്ടായിരത്തി ഇരുപതിലെത്തി നിൽക്കുമ്പോഴും 16401 വീടുകൾ മാത്രാണ്കേരളത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞത്.

ഭൗതിക ലക്ഷ്യം പൂർത്തീകരിക്കാത്തതുകൊണ്ട് 2018 -19 ,2019 -20 വർഷങ്ങളിൽ പിഎംവൈ ഗ്രാമീണ പ്രകാരം ഭൗതിക ലക്ഷ്യമോ തുകയോ അനുവദിച്ചിട്ടില്ല.

വിവരാവകാശ പ്രവർത്തകനും ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി രാജീവിന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) അഥവാ പിഎംഎവൈ (ജി).

Advertisment