Advertisment

കലയും അറിവും ലാവണ്യപരമാകട്ടെ. ആയക്കുറുശ്ശി പാഠശാല സ്‌കൂൾ വാർഷികാഘോഷം നടത്തി

New Update

പാലക്കാട്:  ആയക്കുറുശ്ശി പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ സാമുവൽ. വി. പച്ചുഅഃ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

മനുഷ്യന്റെ വിചാരങ്ങളേയും ആശയങ്ങളെയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്ന തരത്തിൽ ലാവണ്യപരമായി പുനരവതരിപ്പിക്കുമ്പോൾ കല ഉണ്ടാകുന്നു. ഏതൊരു മനസ്സിനെയും ഉദ്ദീപിപ്പിക്കാൻ കലക്കും കലാ ബന്ധിതമായ വിദ്യഭ്യാസ പദ്ധതികൾക്കും കഴിയുമെന്ന് ഉദ്ഘാടകൻ പറഞ്ഞു.

ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി രമേഷ് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഡയറക്ടർ മാരായ മോഹനൻ കാരിയോടത്ത്, റെന്നി വർഗീസ്, സ്കൂൾ മാനേജർ ഷൈനി രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ലക്ഷ്മി മോഹൻ, ഗാർഡിയൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ബോബി മാത്യു, പി. ടി. എ. പ്രസിഡന്റ് ഷാഹുൽ ഹമീദ്, പി. ടി. എ. വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, സ്കൂൾ ലീഡർ കുമാരി അപർണ എന്നിവർ സംസാരിച്ചു.

Advertisment