Advertisment

ബാലാസ് സിനിമാസ് ഉദ്ഘാടനം മലയോര നാടിനു മാമാങ്കമായി

New Update

പാലക്കാട്:  സിനിമാ പ്രേമികളുടെ പ്രതീക്ഷക്കൊത്ത് മാറുന്ന വികസന സങ്കൽപ്പത്തേയും ദൃശ്യ സൗന്ദര്യത്തെയും അടയാളപ്പെടുത്തുന്ന ബാലാസ് സിനിമാസ് പ്രവർത്തനം ആരംഭിച്ചു.

Advertisment

ദേശീയ പാതയിൽ കല്ലടിക്കോട് ടി.ബി ജംഗ്ഷനിലാണ് ഹരേകൃഷ്ണ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ മൾട്ടി പ്ലക്‌സ് തിയേറ്ററുകൾ. പൗര പ്രമുഖരുടെയും കലാ സ്നേഹികളുടെയും സാന്നിധ്യത്തിൽ കെ.ബാല ചന്ദ്രിക അമ്മ ഉദ്ഘാടനം ചെയ്തു.

publive-image

തെളിമയുള്ള സ്‌ക്രീനില്‍ നേര്‍ക്കാഴ്ച പോലെ സിനിമ ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് ഡോൾബി ആറ്റംസ്‌ എസ് എൽ എസ് ശബ്ദസംവിധാനമുള്ള തിയേറ്ററിന്റെ പ്രത്യേകത. ഉദ്ഘാടന പരിപാടിയിലേക്ക് നാടിന്റെ വിവിധ ഇടങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി.

കല്ലടിക്കോട് എന്ന മലയോര ഗ്രാമം ആരും ശ്രദ്ധിക്കുന്ന തരത്തിലേക്ക് അനുദിനം പുരോഗമിക്കുന്നതായി പ്രസംഗകർ പറഞ്ഞു. നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന സിനിമയുടെ മാസ്മരിക ആസ്വാദന സങ്കൽപങ്ങൾ കല്ലടിക്കോട് എന്ന മലയോര ഗ്രാമത്തിന് ലഭിക്കുന്നതോടെ പുതിയ കാഴ്ചപ്പാടും സംസ്കാരവും രൂപപ്പെട്ടേക്കും.

publive-image

സിനിമ തിയേറ്ററിന്റെ സാങ്കേതിക മികവ് സാക്ഷാത്ക്കരിക്കാൻ പ്രയത്നിച്ചവരെ വേദിയിൽ ആദരിച്ചു. എം എൽ എ മാരായ കെ.വി.വിജയദാസ്, അഡ്വ.ഷംസുദ്ദീൻ, പി.കെ.ശശി, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ്‌ബേബി, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശരീഫ്,

കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, സി.കൃഷ്ണകുമാർ, സി.അച്യുതൻ നായർ,ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സ്ഥാപന സാരഥികളായ കെ.ശശികുമാർ, കെ.നന്ദകുമാർ,മുരളി കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ12ന് മമ്മൂട്ടി ചിത്രം മാമാങ്കമാണ് ആദ്യ റിലീസ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകാതെ തരമില്ലല്ലോ ! നാട് മാറ്റം ആഗ്രഹിച്ചപ്പോൾ ഞങ്ങൾ അതിന്റെ കൂടെ നിൽക്കുകയായിരുന്നുവെന്നും സാങ്കേതിക മുന്നേറ്റത്തിൽ പുതു തലമുറ പ്രതീക്ഷ നൽകുന്നതായും ഹരേകൃഷ്ണ സഹോദരങ്ങൾ പറഞ്ഞു.

Advertisment