Advertisment

രോഗികൾക്ക് സാന്ത്വനമായി സഹചാരി. രക്ത ദാന ക്യാമ്പ് മാർച്ച് പതിനാലിന്

New Update

മണ്ണാർക്കാട്:   എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്നദ്ധ സേവന വിഭാഗമായ വിഖായ യും പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ വരുന്ന മാർച്ച് പതിനാല് ശനിയാഴ്ച്ച കാലത്ത് 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കല്ലടിക്കോട് പാറോക്കോട് ഹയാത്തുൽ ഇസ്‌ലാം മദ്‌റസയിൽ നടക്കും.

Advertisment

ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമാകുകയാണ് എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റർ . നിർധനരായ രോഗികൾക്ക് സാന്ത്വനമായി സഹചാരി റിലീഫ് സെല്ലിന്റെ കീഴിൽ വാക്കർ, വീൽചെയർ, ഹാന്റ് സ്റ്റിക്ക് ,പേഷ്യന്റ് കട്ടിൽ ,ബാക്ക് റെസ്റ്റ് ,വാട്ടർ ബെഡ്, എയർ ബെഡ് , തുടങ്ങിയ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട് .

ക്ലസ്റ്റർ പരിധിയിലെ മഹല്ലുകളിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് അർഹരായ രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കാനുള്ള പദ്ധതിയുമായി സഹചാരി റിലീഫ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം.

ആലോചന യോഗത്തിൽ ഖാജാ ഹുസൈൻ ചെറുള്ളി അദ്ധ്യക്ഷത വഹിച്ചു. സർഗ്ഗലയം ജില്ലാ ചെയർമാനും മേഖലാ പ്രസിഡന്റുമായ കെ എ. മുഹമ്മദ് ഷക്കീർ ഫൈസി തുപ്പനാട് ഉദ്ഘാടനം ചെയ്തു.

സൈതലവി പുഴക്കൽ , എൻ മുത്തലിബ് പറക്കാട്, ഷരീഫ് വാലിക്കോട്, സൈദ് മുഹമ്മദ് വട്ടക്കാട്ടിൽ, അജ്മൽ മാപ്പിള സ്ക്കൂൾ, മുജീബ് ഒമ്പതാം മൈൽ, അൻസിൽ ഹനീഫ് പാറോക്കോട്, അജ്നാസ് മുഹമ്മദ്, ഷജീർ എന്നിവർ സംബന്ധിച്ചു .

Advertisment