Advertisment

തൃക്കടീരി ബി ഇ എം യു പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം:  തൃക്കടീരി ബി ഇ എം യു പി സ്‌കൂൾ നൂറ്റി ഇരുപത്തിയെട്ടാം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ പ്രതിഷ്ഠ കർമവും സേവനത്തിൽ നിന്നും വിരമിക്കുന്ന ഷൈനി ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു. എം.എൽ.എ പികെ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നാരായണൻകുട്ടി അധ്യക്ഷനായി.

Advertisment

publive-image

പ്രതിഷ്ഠകർമം മലബാർ ഇടവക ബിഷപ് ഡോ.റോയ്‌സ് മനോജ് വിക്ടർ നിർവഹിച്ചു. പ്രധാനഅധ്യാപിക ഷീബ ഡിജിറ്റൽ റിപ്പോർട്ട് അവതരണം നടത്തി.പിടിഎ പ്രസിഡന്റ് ഉമർ,സ്റ്റാഫ് സെക്രട്ടറി സൽ‍മ തുടങ്ങിയവർ പ്രസംഗിച്ചു. സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ എല്ലായിടത്തും തുടക്കം കുറിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബിഇഎം) മാനേജുമെന്റിനു കീഴിലാണ് ഈ സ്ഥാപനം.

മലബാറിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കിയ ബി ഇ എം വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണവും ജനകീയവല്‍ക്കരണവുമാണ് പ്രധാന ലക്ഷ്യമിടുന്നത്. വിദ്യാലയത്തെ സർക്കാർ പരിഗണനയോടെ ജനകീയമായി വികസിപ്പിച്ച് ഏറ്റവും ആകര്‍ഷണീയമാക്കുന്നതിനും അക്കാദമിക് മികവും അക്കാദമിക് ഇതര മികവും പരമാവധി കൈവരുത്തുക എന്നതുമാണ് ഇനിയുള്ളപ്രധാന മുന്നൊരുക്കം.

publive-image

ഇതിലൂടെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ മൂല്യങ്ങളെ തിരിച്ചുപിടിക്കാമെന്നും ഗ്രാമീണ മേഖലയിലെ സ്‌കൂളുകളിൽ കൂടി സമ്പൂര്‍ണ ഡിജിറ്റല്‍വല്‍കരണവും വിജ്ഞാനത്തിന്റെആധുനികവല്‍ക്കരണവും സാധ്യമാക്കണം. ഇതോടെ പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ലോക നിലവാരത്തില്‍ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും പ്രസംഗകർ പറഞ്ഞു.

Advertisment