Advertisment

ബി ജെ പി പാലക്കാട്‌, ആലത്തൂർ ലോകസഭാ മണ്ഡലം നേതൃയോഗം എച്ച്.രാജ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

പാലക്കാട്:  ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രവർത്തന പദ്ധതികളുടെ ഭാഗമായി പാലക്കാട്‌, ആലത്തൂർ ലോകസഭാ മണ്ഡലങ്ങളുടെ ബിജെപി നേതൃയോഗം പാലക്കാട്‌ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് സമീപമുള്ള ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്നു.

publive-image

ബിജെപി ദേശീയ സെക്രട്ടറിയും, കേരളത്തിന്റെ പ്രഭാരിയുമായ എച്ച്.രാജ ഉദ്ഘാടനം ചെയ്തു. ബിജെപി പാലക്കാട്‌ ജില്ല പ്രഡിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ് അധ്യക്ഷനായ യോഗത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എൻ.ശിവരാജൻ, ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ, ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ.നാരായണൻ നമ്പൂതിരി, മേഖലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ജയൻ മാസ്റ്റർ, തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ.അനീഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

 

Advertisment