Advertisment

ഭാരതീയ ജനതാ പാർട്ടി അംഗത്വ വിതരണം ജില്ലാതല ഉദ്‌ഘാടനം 6ന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ഭാരതീയ ജനതാ പാർട്ടി അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജൂലൈ 6 വൈകീട്ട് 4.30ന് പാലക്കാട് ജില്ലാ കാര്യാലയത്തിൽ

ജില്ലാ അദ്ധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ നിർവ്വഹിക്കും. ജില്ലയിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ അന്നേദിവസം മെമ്പർഷിപ്പ് സ്വീകരിക്കും.

ജൂലായ് 6 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ നടന്നുകഴിഞ്ഞു.ജില്ലാതല ശില്പശാലയും, തുടർന്ന് പഞ്ചായത്ത് / ഏരിയ ശില്പശാലകളും പൂർത്തിയായി. ബൂത്തുതലങ്ങളിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് ഗൃഹസമ്പർക്കം നടത്തിയാണ് അംഗത്വം നൽകുന്നത്.

പാലക്കാട് ജില്ലയിൽ ഈ പ്രവർത്തനത്തോടുകൂടി ശക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് കഴിയും എന്ന് മെമ്പർഷിപ്പ് ഇൻചാർജുമാരുടെ യോഗം വിലയിരുത്തി.

Advertisment