Advertisment

പോലീസ് സ്റ്റേഷനിലേക്ക് മോഹനന്റെ വക അണ്‍ടച്ച്ഡ് ഹാന്‍ഡ്‌വാഷ് മെഷീൻ

New Update

പാലക്കാട്: ഈ കൊറോണ കാലത്ത് നാമെല്ലാവരും കൈകഴുകി ചെയ്ന്‍ ബ്രേക്ക് ചെയ്യാനുള്ള ക്യാമ്പയ്‌നിൽ ഭാഗമായിരിക്കുകയാണല്ലോ. സമൂഹ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും മുന്‍നിരയിലുണ്ട്.

Advertisment

എന്നാൽ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക സഹായവുമായി, കൈകൊണ്ട് തൊടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഹാന്‍ഡ് വാഷുമായി രംഗത്ത് വന്നിരിക്കുകയാണ് കരിമ്പ ഇടക്കുർശി മണവത്ത് മലയിൽ മോഹനൻ കുമാർ.

publive-image

കൈകഴുകി വൈറസിനെ ചെറുക്കാനുള്ള ഈ ഉദ്യമത്തില്‍ ജി ഐ പൈപ്പൊഴികെ മറ്റെല്ലാം മോഹനൻ സ്വയം നിർമിച്ചെടുത്തതാണ്. താഴെ ഘടിപ്പിച്ച കമ്പിയിൽ ചവിട്ടിയാൽ കൈകഴുകുന്നതിനുള്ള സോപ്പും വെള്ളവും ലഭിക്കും.

മോഹൻ കുമാർ വികസിപ്പിച്ചെടുത്ത ഉപകരണം കല്ലടിക്കോട് എസ് ഐ വി. ജി. ലീലാ ഗോപൻ ഏറ്റുവാങ്ങി. ആന ഇടഞ്ഞാൽ നിഷ്പ്രയാസം തളയ്ക്കാനുള്ള സാങ്കേതിക വിദ്യയും, പുല്ല് വെട്ടുന്ന യന്ത്രവും റബർ കർഷകർക്ക് സഹായകമായ ഉപകരണം നിർമിച്ചും മോഹൻ മുമ്പും ശ്രദ്ധേയനായിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാന പൊതു ഇടങ്ങളിൽ ഇത് സ്ഥാപിക്കണമെന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ നിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ കിട്ടാനില്ലാത്തതാണ് പ്രശ്നം.

Advertisment