Advertisment

ബ്രൂവറി അഴിതി: എക്സൈസ് ഓഫീസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് നടത്തി

New Update

നെന്മാറ:  ബ്രൂവറി അഴിമതി: മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജിവെക്കുക, സര്‍ക്കാര്‍ മദ്യനയം തിരുത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നെന്മാറ മണ്ഡലം കമ്മിറ്റി എക്സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

'ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച എലപ്പുള്ളിയിൽ ബ്രുവറി തുടങ്ങാൻ സമ്മതിക്കില്ലെന്നും ജനകീയ സമരത്തിലുടെ ആഗോള ഭീമന്‍ കോളയെ കെട്ടുകെട്ടിച്ച ചരിത്രം ഇടതു സർക്കാർ മറക്കരുതെന്നും അതിനെക്കാള്‍ വേഗത്തില്‍ മദ്യകമ്പനികൾക്കെതിരെ ശക്തമായ ജനകീയ സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃതം നല്‍കുമെന്നും അദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എ.ഹനീഫ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ല വൈസ് പ്രസിഡണ്ട് പി. ലുഖ്മാൻ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കൃഷ്ണൻകുട്ടി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീർ നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ ജലാൽ പുതുനഗരം, അക്ബർ അലി, കെ.എ.സലാം, താജുദ്ദീൻ എന്നീവര്‍ മാര്‍ച്ചിന് നേതൃതം കൊടുത്തു.

Advertisment