Advertisment

ജിയോക്ക് വേണ്ടി ബി എസ് എൻ എൽ തൊഴിലാളികളെ കൊലക്ക് കൊടുക്കുന്നതവസാനിപ്പിക്കുക: റസാഖ് പാലേരി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ആത്മഹത്യ ചെയ്ത കരാർ തൊഴിലാളി, അനിൽ കുമാറിന്റേതടക്കം മൂന്നാമത്തെ മരണത്തിനാണ് കേരളം സാക്ഷിയായത്. ലാഭത്തിലോടി കൊണ്ടിരുന്ന ബി എസ് എൻ എൽ നെ ഈ പ്രതിസന്ധിയിലെത്തിച്ചതിന് മുഖ്യ ഉത്തരവാദി കേന്ദ്ര സർക്കാറാണ്.

Advertisment

ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കരാർ തൊഴിലാളികൾക്ക് പത്ത് മാസത്തിൽ കൂടുതലായി ശമ്പളം നൽകിയിട്ട്. സ്ഥിരം തൊഴിലാളികളോട് തന്നെ സ്വയം പിരിഞ്ഞു പോകാൻ ആഹ്വാനം ചെയ്ത മോഡി സർക്കാർ , നിശ്ചിത കാലയളവിനുള്ളിൽ ശമ്പളക്കുടിശ്ശിക തീർക്കണമെന്ന കോടതി വിധിയുണ്ടായിരിക്കെ, കരാർ തൊഴിലാളികളുടെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊരുത്തരവാദിത്വവുമില്ലന്ന് പറഞ്ഞ് കൈ ഒഴിഞ്ഞിരിക്കയാണ്.

3 വർഷങ്ങൾക്ക് മുമ്പ് 4G സ്പെക്ട്രം വാങ്ങാൻ തീരുമാനിച്ച , ബി എസ് എൻ എല്ലിന്റെ നെറ്റ് വർക്ക് സംവിധാനം ജിയോക്ക് നൽകി , ജിയോയെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗമായി ഉയർത്തിയത് ബി എസ് എൻ എല്ലിനെ സാരമായി ബാധിച്ചു എന്നുള്ളതൊരു വസ്തുതയാണ്.

സ്വകാര്യ മേഖല 5G യിലെത്താൻ തയ്യാറെടുക്കുമ്പോൾ ഇന്നും 3G യിൽ ഇഴഞ്ഞു നീങ്ങുന്നതാണ്, ബി എസ് എൻ എല്ലിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ചത്.

പ്രതി സന്ധി മറകടക്കാൻ സ്വകാര്യ വ്യക്തികൾക്ക് ബി എസ് എൻ എൽ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാറിന്റെ നടപടി, തൊഴിലാളികളെ കൂടുതൽ പിരിച്ചു വിടലിലേക്കും ആത്മഹത്യയിലേക്കും നയിക്കുമെന്ന് , മരണപ്പെട്ട തൊഴിലാളി അനിൽ കുമാറിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞു.

ജനറൽ സെക്രട്ടറി ജോസഫ് ജോൺ, ട്രഷറർ പി. ലുഖ്മാൻ, വൈസ് പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, ഉസ്മാൻ മുല്ലക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു.

Advertisment