Advertisment

പൗരത്വ ഭേദഗതി ബിൽ: മനുഷ്യാവകാശ ദിനത്തിൽ വിക്ടോറിയയിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

New Update

പാലക്കാട്:  പൗരത്വ ഭേദഗതി ബില്ലിന്റെ മറവിൽ രാജ്യത്ത് മുസ് ലിം ഉന്മൂലനത്തിന് ശ്രമിക്കുന്ന സംഘ്പരിവാർ സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിക്ടോറിയ കോളേജ് യൂണിറ്റ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.ജില്ല കമ്മിറ്റിയംഗം നഹ് ല മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ.

എന്നാൽ, ബില്ലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങാൻ ഇത് ഇടവരുത്തിയേക്കും.

ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഫർഹാൻ അധ്യക്ഷത വഹിച്ചു. പ്രവർത്തകർ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു. ഷബ്നം, ജാസ്മിൻ, തസ് ബി എന്നിവർ നേതൃത്വം നൽകി.

Advertisment