Advertisment

പൗരത്വ ഭേദഗതി ബില്‍: സമസ്ത പ്രതിഷേധ സമ്മേളനം ഇന്ന്. വിളംബര റാലി നടത്തി

New Update

മണ്ണാർക്കാട്:  പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സമസ്ത തുപ്പനാട് മഹല്ല്‌ കോഡിനേഷൻ കമ്മറ്റി പൗരത്വ സംരക്ഷണ റാലി നടത്തി. മഹല്ല് ഖാസി ശറഫുദ്ധീൻ അൻവരി നേതൃത്വം നൽകി.

Advertisment

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൗരത്വ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായാണ് വിളംബര റാലി സംഘടിപ്പിച്ചത്.

publive-image

പൗരത്വ ബിൽ ഒരു വിഭാഗത്തെ മാറ്റിനിർത്തുന്നു. ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയെ തകർക്കുന്നു. മുസ്‌ലിംകളും ഇന്ത്യന്‍ പൗരന്മാരാണെന്നും ഫാസിസ്റ്റുകള്‍ക്ക് അവരെ ഒറ്റപ്പെടുത്തി വേട്ടയാടാനാവില്ലെന്നുമുള്ള ശക്തമായ താക്കീതായിരിക്കും സമസ്ത ഇന്ന്കോഴിക്കോട്ട് സംഘടിപ്പിക്കുന്ന വിപുലമായ പ്രതിഷേധ സമ്മേളനമെന്ന് ഷറഫുദീൻ അൻവരി പറഞ്ഞു.

മഹല്ല് പ്രസിഡന്റ് ഹുസൈൻ പള്ളിയാലിൽ, ട്രഷറർ ഇസ്മാഈൽ ഹാജി, വി സി ഉസ്മാൻ, ഇബ്റാഹീം ഇളങ്ങോട്ടിൽ, സൈതലവി പുഴക്കൽ, വി എസ് .നിസാർ ഫൈസി, കെ എ മുഹമ്മദ് ഷക്കീർ ഫൈസി, അബ്ദുൽ റഹ്മാൻ മുസ്ലിയാർ, വി എം അബ്ദുൽ ഖാദർ, ഷാജി മൂച്ചിക്കൽ, ഇബ്റാഹീം കല്ലടിക്കോട്, മുത്തലിബ്, ഖാദർ പറക്കാട് തുടങ്ങിയവർ പങ്കെടുത്തു.

Advertisment