Advertisment

വൃക്കകൾ തകരാറിലായി ചിത്രകാരൻ. സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നു

New Update

 പാലക്കാട്: ഇരുവൃക്കകളും പ്രവർത്തന രഹിതമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസിന് വിധേയനായി ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന ചിത്രകാരൻ ചന്ദ്രൻ പി. കെ. (44) സുമനസ്സുകളുടെ കനിവ് തേടുന്നു.

Advertisment

പാലക്കാട് എടത്തറ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി പുത്തൻ വീട്ടിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ അവസ്ഥ ഏറെ ദയനീയമാണ്. ഭാര്യയും രണ്ട് ആൺകുട്ടികളും വൃദ്ധ മാതാവും അടങ്ങുന്നതാണ് ചന്ദ്രന്റെ കുടുംബം.

ഇതിനിടയിൽ മൂന്നു പ്രാവശ്യം ഹൃദയാഘാതം വന്ന് ചികിത്സയിലായിരുന്നു. കൂടാതെ മസ്തിഷ്ക ആഘാതവും സംഭവിച്ചു. ആയതിനാൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്യനാകാത്ത സ്ഥിതി.

ഇദ്ദേഹം കിടപ്പിലായതോടെ ഭാര്യക്ക് ടൗണിലെ കടയിൽ ഉണ്ടായിരുന്ന ജോലി തുടരാനായില്ല. പറക്കമുറ്റാത്ത കുട്ടികളിൽ മൂത്ത കുട്ടി ആറാം ക്ലാസിലും ഇളയ കുട്ടി മൂന്നാം ക്ലാസിലും ആണ് പഠിക്കുന്നത്.

ചികിത്സയ്ക്കായി മാത്രം മാസം തോറും നാൽപ്പത്തയ്യായിരം രൂപ ആവശ്യമായി വരുന്നു. താമസം സ്വന്തം വീട്ടിലാണെങ്കിലും രണ്ട് ലക്ഷത്തോളം രൂപ അടവ് ബാക്കിയാണ്.

എന്തു ചെയ്യണമെന്നറിയാതെ ഏറെ ദുരിതം അനുഭവിക്കുന്ന ഇവർക്ക് തങ്ങളാൽ കഴിയുന്ന സഹായം സ്വരൂപിച്ച് എത്തിക്കാൻ ചിത്രകലാ കൂട്ടായ്മ ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ പാലക്കാട് രംഗത്ത് വന്നിരിക്കുകയാണ്.

ചിത്രകാരൻ ചന്ദ്രനെ സഹായിക്കുന്നതിന് ആർട്ട് എഫ്യൂഷൻസ് ഗ്ലോബൽ സാരഥി എൻ. ജി. ജോൺസണുമായി ബന്ധപ്പെടാം - 8304844183.

Advertisment