പാട്ടുംകളിയും സമ്മാനപൊതിയുമായി ചങ്ങാതിമാർ ഒരുക്കിയ ചങ്ങാതിക്കൂട്ടം

സമദ് കല്ലടിക്കോട്
Thursday, February 28, 2019

വിദ്യാലയങ്ങളിലെ അക്കാദമിക നേട്ടങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ വിലയിരുത്തുന്നതിനായി ആരംഭിച്ച സമഗ്രശിക്ഷാ അഭിയാന്‍ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലടിക്കോട് ജി.എൽ.പി സ്‌കൂളിലും ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ചങ്ങാതിക്കൂട്ടം.

ശാരീരികമായ വെല്ലുവിളി നേരിടുന്ന ഫാത്തിമത്തുൽ ഹിബ,അർഷിദ,നഹ ഫാത്തിമ എന്നീ മൂന്നു വിദ്യാർഥിനികൾക്കു മുമ്പിലാണ് കൂട്ടുകാർ ആടിയും പാടിയും ആനന്ദ നിമിഷങ്ങൾ സമ്മാനിച്ചത്. വാർഡ് മെമ്പർ ബീന ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.

പ്രധാന അദ്ധ്യാപകൻ അബൂബക്കർ സിദ്ദീഖ്, ബി.ആർ.സി പ്രതിനിധികളായ അനിത, രമ്യ,ഫെമി,പിടിഎ പ്രസിഡന്റ് അനീഷ്,സതി, സജിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. സ്നേഹവും പരിഗണനയും ലാളനയും പകർന്ന് ഭിന്നശേഷികുട്ടികൾക്ക് മാനസിക ഉല്ലാസം ഒരുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

×