Advertisment

കരിമ്പ ഗവ.യു.പി സ്‌കൂളിലെ 'ചങ്ങാതിക്കൂട്ടം' ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന പിന്തുണ നൽകേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന അവബോധം നൽകി കരിമ്പ ഗവ.യു.പി സ്‌കൂളിൽ ഒരുക്കിയ 'ചങ്ങാതിക്കൂട്ടം' പരിപാടി ശ്രദ്ധേയമായി. സ്നേഹവും പരിഗണനയും സമ്മാനങ്ങളും നൽകി ഭിന്നശേഷികുട്ടികൾക്ക് മാനസിക ഉല്ലാസം ഒരുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

Advertisment

publive-image

ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ വൈകല്യങ്ങള്‍ ഉളള കുട്ടികളെയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികളായി കണക്കാക്കുന്നത്. ഇത്തരം ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം ഒരുമിച്ച് പൊതു പാഠ്യ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തുന്ന സങ്കലിത വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് പങ്കാളിത്ത അനുഭവമാണ്.

publive-image

കുട്ടികളെ അവരുടെ കഴിവനുവരിച്ച് വിവിധ രംഗങ്ങളില്‍ പ്രാപ്തരാക്കുന്ന പഠന രീതിയും അധ്യാപക പരിശീലനവും ഇപ്പോഴുണ്ട്. സ്വയം പര്യാപ്തരായ നമ്മൾക്ക് ഒരു പക്ഷേ ഭിന്നശേഷി കുട്ടികളുടെ അതിജീവനം സങ്കൽപ്പിക്കാൻ പോലുമാവാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മണ്ണാർക്കാട് ബിആർസി പരിശീലകൻ പി.പി.അലി പറഞ്ഞു.

ചങ്ങാതികളുടെ കളിയും ചിരിയും സമ്മാനപൊതികളുമായി ഭിന്നശേഷി കൂട്ടുകാർ സന്തോഷമനുഭവിച്ചു. പ്രധാന അധ്യാപിക എൽസമ്മ,അധ്യാപകരായ അബ്ദുൽസലീം,പി.വി.അബ്ദുറഹ്മാൻ രമ്യ,പിടിഎ പ്രസിഡന്റ് സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു

Advertisment